Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാര്യക്ഷമമായ വിജിലൻസ്​...

കാര്യക്ഷമമായ വിജിലൻസ്​ വിഭാഗം ശബരിമലയിൽ അനിവാര്യം -ഹൈകോടതി

text_fields
bookmark_border
Sabarimala
cancel

കൊച്ചി: നല്ലരീതിയിൽ പ്രവർത്തിക്കുന്ന വിജിലൻസ്​ വിഭാഗം ശബരിമലയിൽ അനിവാര്യമെന്ന്​ ഹൈകോടതി. ശബരിമലയിൽ വിജിലൻസ് വിഭാഗം വേണ്ടെന്ന നിലപാട്​ സർക്കാറിനും ദേവസ്വം ബോർഡിനുമുണ്ടെങ്കിൽ അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ്​ അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ്​ പി.ജി. അജിത്​കുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച്​ വ്യക്തമാക്കി. ശബരിമലയിലെ ഗെസ്റ്റ് ഹൗസിൽ താമസിക്കാനെത്തുന്ന പ്രമുഖരുടെ പേരിൽ വ്യാജ ഭക്ഷണ ബില്ലുകളടക്കം തയാറാക്കി പണം തട്ടുന്നത്​ സംബന്ധിച്ച്​ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയ സ്വീകരിച്ച ഹരജിയിലാണ്​ കോടതിയുടെ നിരീക്ഷണം.

വ്യാജ ബില്ലുകൾ ഉപയോഗിച്ച്​ പണം തട്ടാനുള്ള നീക്കം വിജിലൻസ് നേര​ത്തേ കണ്ടെത്തിയിരുന്നു. എന്നാൽ, ഇതിനു​ തൊട്ടുപിന്നാലെ വിജിലൻസിലുണ്ടായിരുന്ന രണ്ട് എസ്.ഐമാരെ പൊലീസിലേക്ക് തിരിച്ചയക്കുകയാണുണ്ടായത്​. ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞതോടെ ജനുവരി 21നാണ് ഇവരെ തിരിച്ചയച്ചതെങ്കിലും ഇക്കാര്യം കോടതിയെ അറിയിക്കാതിരുന്ന സർക്കാറിന്റെയും ദേവസ്വം ബോർഡിന്റെയും നടപടിയെ ഡിവിഷൻ ബെഞ്ച് വിമർശിച്ചു. ഇവരെ മടക്കിയയച്ചത്​ ന്യായീകരിക്കാൻ കഴിയില്ലെന്നും മതിയായ ഉദ്യോഗസ്ഥരില്ലാതെ വിജിലൻസ് വിഭാഗം പ്രവർത്തിക്കുന്നത്​ എങ്ങനെയെന്നും കോടതി ചോദിച്ചു.

ദേവസ്വം ബോർഡിന്റെ ശിപാർശയില്ലാത്തതിനാലാണ് ഇവരെ ഡെപ്യൂട്ടേഷൻ കഴിഞ്ഞ മുറക്ക്​ തിരികെ വിളിച്ചതെന്ന്​ സർക്കാർ വിശദീകരിച്ചെങ്കിലും വാദം തെറ്റാണെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. ഇക്കാര്യത്തിൽ സർക്കാറിനോട്​ വിശദീകരണം തേടിയ കോടതി, കേസ്​ വീണ്ടും വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. തിങ്കളാഴ്ചവരെ സമയം അനുവദിക്കണമെന്ന സർക്കാർ ആവശ്യം കോടതി നിരസിച്ചു. സംഭവത്തിൽ ശബരിമല സ്പെഷൽ കമീഷണറും റിപ്പോർട്ട്​ നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala NewsHigh Court
News Summary - An efficient vigilance unit is essential in Sabarimala - High Court
Next Story