ബൈക്കിന്റെ ചക്രത്തിൽ പന്നിപ്പടക്കം കെട്ടിവെച്ച് യുവാവിനെ അപായപ്പെടുത്താൻ ശ്രമം
text_fieldsചിറ്റണ്ടയിൽ യുവാവിന്റെ ബൈക്കിന്റെ ചക്രത്തിൽ പന്നിപ്പടക്കം കെട്ടിവെച്ച നിലയിൽ
എരുമപ്പെട്ടി: ബൈക്കിന്റെ ചക്രത്തിൽ പന്നിപ്പടക്കം കെട്ടിവെച്ച് യുവാവിനെ അപായപ്പെടുത്താൻ ശ്രമം. ചിറ്റണ്ട പൂങ്ങോട് കൊട്ടരപ്പട്ടിൽ വീട്ടിൽ സുനിലിന്റെ ബൈക്കിന്റെ പിൻവശത്തെ ചക്രത്തിലാണ് ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് പന്നിപ്പടക്കം കെട്ടിവെച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെ പണിക്കു പോകാനായി ബൈക്ക് തള്ളി പുറത്തേക്ക് ഇറക്കുന്നതിനിടയിലാണ് വാഹനത്തിന്‍റെ ചക്രത്തിൽ തടസ്സം ഉള്ളതായി അനുഭവപ്പെട്ടത്. തുടർന്ന് നോക്കിയപ്പോഴാണ് ചക്രത്തിന്റെ മുകളിൽ ഇൻസുലേഷൻ ഉപയോഗിച്ച് പന്നിപ്പടക്കം ചുറ്റിയത് കണ്ടത്.
പൊട്ടാതിരുന്നതിനാൽ സുനിൽ രക്ഷപ്പെട്ടു. തടർന്ന് പരാതി നൽകിയതിനെ തുടർന്ന് വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി പടക്കം നീക്കം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

