Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജാമ്യത്തിലുള്ള ഒമാൻ...

ജാമ്യത്തിലുള്ള ഒമാൻ സ്വദേശി രക്ഷപ്പെടാൻ നടത്തിയ ശ്രമം വിഫലമായി

text_fields
bookmark_border
ജാമ്യത്തിലുള്ള ഒമാൻ സ്വദേശി രക്ഷപ്പെടാൻ നടത്തിയ ശ്രമം വിഫലമായി
cancel

നെടുമ്പാശ്ശേരി: മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടെ ഇന്ത്യയിൽനിന്ന്​ രക്ഷപ്പെടാനുള്ള ഒമാൻ സ്വദേശിയുടെ ശ്രമം വിഫലമായി.

മംഗളൂരുവിൽ മയക്കുമരുന്ന് കേസിൽ പ്രതിയായിരുന്ന ഒമാൻ സ്വദേശി മുഷ്ഹാബ് ഉമരിയാണ് രക്ഷപ്പെടാൻ ലക്ഷ്യമിട്ടത്. ഇന്ത്യ വിടരുതെന്ന വ്യവസ്ഥയോടെയാണ് കോടതി ജാമ്യം നൽകിയത്.

എന്നാൽ, കഴിഞ്ഞ ദിവസം ഇയാൾ ഫോറിനേഴ്സ് രജിസ്​േട്രഷൻ കൊച്ചി ഓഫിസിലെത്തി വിസ കാലാവധി നീട്ടിനൽകാൻ അപേക്ഷ നൽകി.

തുടർന്ന്, ഫയൽ പരിശോധിച്ചപ്പോഴാണ് മംഗളൂരു പൊലീസി​െൻറ ലുക്കൗട്ട് ശ്രദ്ധയിൽപെട്ടത്. മംഗളൂരു പൊലീസിനെ വിവരമറിയിച്ചെങ്കിലും കസ്‌റ്റഡിയിൽ ആവശ്യമില്ലെന്ന്​ അറിയിച്ചു. തുടർന്ന് ഇയാൾക്ക് വിസ പുതുക്കി നൽകിയില്ല.

വിസ പുതുക്കിയെടുത്തശേഷം വ്യാജരേഖയുണ്ടാക്കി രാജ്യം വിടാനാണ് ഇയാൾ ലക്ഷ്യമിട്ടതെന്ന് സംശയിക്കുന്നു. കൂടുതൽ ചോദ്യം ചെയ്യാൻ ശ്രമിച്ചെങ്കിലും ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - An attempt to escape the Omani national on bail failed
Next Story