കിണർ കുഴിച്ചുകൊണ്ടിരുന്ന തൊഴിലാളിയെ കല്ലിട്ട് കൊല്ലാൻ ശ്രമം
text_fieldsതിരുവനന്തപുരം: കിണർ കുഴിക്കുന്നതിനിടെ കിണറ്റിലേക്ക് കല്ലിട്ട് തൊഴിലാളിയെ കൊല്ലാൻ ശ്രമം. തിരുവനന്തപുരം പാറശാലയിൽ ഇന്ന് രാവിലെ എട്ടിനാണ് സംഭവം. പാറശാല സ്വദേശി സാബുവിനെയാണ് സുഹൃത്ത് ബിനു കല്ലിട്ട് കൊല്ലാൻ ശ്രമിച്ചത്.
ഇന്ന് രാവിലെ കിണർ കുഴിക്കുന്നതിനിടെ ഇരുവരും തമ്മിൽ കൂലിയെച്ചൊല്ലി തർക്കമുണ്ടായിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിൽ കിണറിനുള്ളിൽ മണ്ണ് മാറ്റികൊണ്ടിരുന്ന സാബുവിന്‍റെ തലയിലേക്ക് ബിനു കല്ലെടുത്തിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
കിണറ്റിൽ കുഴഞ്ഞു വീണ സാബുവിനെ അഗ്നിശമനസേനയും പൊലീസും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ തോളിനാണ് പരിക്കേറ്റതെന്നും പരിക്ക് ഗുരുതരമല്ലെന്നും അധികൃതർ പറഞ്ഞു. സാബുവിനെ ആക്രമിച്ച ശേഷം ഒളിവിൽ പോയ ബിനുവിന് വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

