മാനിനെ വേട്ടയാടിയയാൾക്ക് വന്യജീവി സംരക്ഷകനായി നിയമനം
text_fieldsതൃശൂർ: വനം വകുപ്പിെൻറ നേതൃത്വത്തിൽ വന്യജീവി സംരക്ഷണ വാരം ആചരിക്കുമ്പോൾ, വന്യജീവി സംരക്ഷകനായി നിയമിച്ചിരിക്കുന്നത് മാനിനെ വേട്ടയാടിയ വ്യക്തിയെ. തൃശൂർ വനം ഡിവിഷനിൽ പട്ടിക്കാട് റേഞ്ചിലാണ് സംഭവം. തൃശൂർ പാണഞ്ചേരി കരിപ്പാകുന്ന് സ്വദേശി തെങ്ങൻമൂച്ചി വീട്ടിൽ ദീപുവിനെയാണ് നിയമിച്ചിരിക്കുന്നത്. പീച്ചി വന്യജീവി സങ്കേതത്തിൽ കടന്നുകയറി മാനിനെ വേട്ടയാടിയ കേസിലെ പ്രതിയാണ് ഇയാൾ. റെസ്ക്യൂ വാച്ചറായി ശിപാർശ ചെയ്ത ഇയാൾക്ക് പാമ്പുകളെ പിടികൂടുന്നതിന് പരിശീലനവും വനത്തിൽ പ്രവേശിക്കുന്നതിനുള്ള ആധികാരിക രേഖയും നൽകി കഴിഞ്ഞു.
പട്ടിക്കാട് റേഞ്ചിൽ മേലുദ്യോഗസ്ഥെൻറ പ്രത്യേക താൽപര്യപ്രകാരമാണ് നിയമനം നടത്തിയതെന്നാണ് ആക്ഷേപം. ജീവനക്കാർ തന്നെ വകുപ്പ് മേധാവിക്ക് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഡെപ്യൂട്ടി റേഞ്ചറോട് വിശദീകരണം തേടിയിരുന്നു. എന്നാൽ, നേരത്തെ അത്തരമൊരു കേസിൽ ഉൾപ്പെട്ടിരുന്നുവെന്നും നിലവിൽ അങ്ങനെയില്ലെന്നും കാണിച്ച് റിപ്പോർട്ട് നൽകി. മാനിനെ വേട്ടയാടിയതിന് കോടതിയിൽ കേസുള്ള വിവരം പോലും മറച്ചുവെച്ചാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. കോടതിയിൽ കേസുള്ളതടക്കം വിവരം ഉൾക്കൊള്ളിച്ച് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർക്കും ചീഫ് വൈൽഡ് ലൈഫ് വാർഡനുമുൾപ്പെടെ പരാതി നൽകിയിരുെന്നങ്കിലും നടപടിയുണ്ടായിരുന്നില്ല. ഇതോടെ മുഖ്യമന്ത്രിക്കും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കും അയച്ച പരാതിയിലാണ് അടിയന്തര വിശദീകരണം തേടിയത്. കുറ്റക്കാരല്ലെന്ന് കണ്ടെത്തുംവരെയെങ്കിലും ഇവരെ നടപടികളിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷനും കത്ത് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

