Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 1905 കോടി രൂപ കൂടി അനുവദിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 1905 രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. വികസന ഫണ്ടിന്റെ മുന്നാം ഗഡുവാണ് അനുവദിച്ചത്.
ഗ്രാമ പഞ്ചായത്തുകൾക്ക് 1000 കോടി രൂപ ലഭിക്കും. ജില്ല, ബ്ലോക്ക് പഞ്ചായത്തുകൾക്ക് 245 കോടി വീതവും, മുൻസിപ്പാലിറ്റികൾക്ക് 193 കോടിയും, കോർപറേഷനുകൾക്ക് 222 കോടിയും ലഭിക്കും.
ഈ സാമ്പത്തിക വർഷം ഇതിനകം 12,338 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി സർക്കാർ അനുവദിച്ചു. സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നീക്കിവച്ചിട്ടുള്ള തുക പൂർണമായും ലഭ്യമാക്കുകയെന്ന സർക്കാർ നിലപാട് പൂർണ അർഥത്തിൽ തുടരുകയാണെന്ന് ധനകാര്യ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

