Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗാര്‍ഹിക പീഡന കേസിൽ...

ഗാര്‍ഹിക പീഡന കേസിൽ സ്​റ്റേഷനിലേക്ക് വിളിപ്പിച്ച 80കാരനെ പൊലീസ്​ മർദിച്ചതായി പരാതി

text_fields
bookmark_border
ashrafali
cancel
camera_alt

സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന അഷ്​റഫലി

ചാവക്കാട് (തൃശൂർ): ഗാര്‍ഹിക പീഡന പരാതിയില്‍ കേസെടുത്ത് സ്റ്റേഷനിലേക്ക് വിളിപ്പിച്ച വയോധികനെ പൊലീസ് മർദിച്ചതായി പരാതി. പരിക്കേറ്റ 80കാരനായ വയോധികൻ ആശുപത്രിയിൽ. ചാവക്കാട് കോഴിക്കുളങ്ങര പുതുവീട്ടില്‍ അഷ്​റഫലിയാണ് ചാവക്കാട് എസ്.എച്ച്.ഒ കെ.എസ്. സെൽവരാജിനെതിരെ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നല്‍കിയത്.

സ്വത്തു തർക്കവും ഗാർഹിക പീഡനവും ആരോപിച്ച് അഷ്​റഫലിയുടെ മകളും ഭാര്യയും നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്ത്​ ഇയാളെ സ്‌റ്റേഷനിലേക്ക്​ വിളിപ്പിച്ചത്. കഴിഞ്ഞ മൂന്നിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. കേസില്‍ റിമാന്‍ഡിലായിരുന്ന അഷ്​റഫലി കഴിഞ്ഞ ദിവസമാണ് ജാമ്യം നേടിയത്. തന്‍റെ സമ്പാദ്യം കൊണ്ടുണ്ടാക്കിയ വീട്ടില്‍നിന്ന് തന്നെ ഇറക്കിവിടാനാണ് മക്കള്‍ ശ്രമിക്കുന്നതെന്ന് അഷ്​റഫലി ആരോപിച്ചു.

സ്‌റ്റേഷനിലെത്തിയ തന്നെ എസ്.എച്ച്.ഒ കെ.എസ്. സെല്‍വരാജ് ക്രൂരമായാണ് മർദിച്ചതെന്ന് പരാതിയിൽ വിശദീകരിക്കുന്നു. പൊലീസ് മർദനത്തെ തുടര്‍ന്നുള്ള വേദന അധികരിച്ചതിനാല്‍ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാൾ. 80കാരനാണെന്ന പരിഗണന പോലും നല്‍കാതെയാണ് എസ്.എച്ച്.ഒ തന്നെ മര്‍ദിച്ചതെന്നും ന​ട്ടെല്ലിന് ക്ഷതവും കേള്‍വിശേഷി കുറഞ്ഞെന്നും അഷ്​റഫലി പറയുന്നു. നാവിന് മുറിവേല്‍ക്കുകയും ഒരു പല്ല് നഷ്​ടപ്പെടുകയും ചെയ്‌തെന്നും പരാതിയിലുണ്ട്​.

എന്നാല്‍, പൊലീസ്​ സ്‌റ്റേഷനില്‍ വെച്ച് ഭാര്യയെയും മകളെയും അഷ്​റഫലി മർദിക്കാന്‍ ശ്രമിച്ചപ്പോള്‍ പിടിച്ചുമാറ്റുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് എസ്.എച്ച്.ഒ കെ.എസ്. സെല്‍വരാജ് പറഞ്ഞു. മർദിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണ്​. വീട്ടില്‍ സ്ഥിരം പ്രശ്‌നക്കാരനായ അഷ്​റഫലിയുടെ പേരില്‍ മുമ്പും മക്കള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും എസ്.എച്ച്.ഒ സെൽവരാജ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:domestic violencekerala police
News Summary - An 80-year-old man who was called to the station in a domestic violence case has been beaten up by the police
Next Story