Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമ്യൂസ്മെൻറ് പാർക്കിലെ...

അമ്യൂസ്മെൻറ് പാർക്കിലെ ലൈംഗികാതിക്രമം; ഡോ. ഇഫ്തികർ അഹമ്മദിനെ സസ്പെൻഡ് ചെയ്തു

text_fields
bookmark_border
dr ifthikar ahmmed
cancel

കാസർകോട്: കണ്ണൂരിലെ അമ്യൂസ്മെൻറ് പാർക്കിൽ കുടുംബത്തോടൊപ്പം എത്തിയ മലപ്പുറം സ്വദേശിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന കേന്ദ്ര സർവകലാശാല ഇംഗ്ലീഷ്-താരതമ്യപഠനം വകുപ്പ് അസി. പ്രഫ. ഡോ. ഇഫ്തികർ അഹമ്മദിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

മേയ് 13ന് കണ്ണൂരിലെ അമ്യൂസ്മെൻറ് പാർക്കിലെ വേവ്പൂളിൽ വെച്ചാണ് 22കാരി ഡോ. ഇഫ്തികർ അഹമ്മദിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടത്. കുടുംബത്തോടൊപ്പമെത്തിയതായിരുന്നു ഡോ. ഇഫ്തികർ അഹമ്മദും. അതിക്രമം നേരിട്ട ഉടനെ വേവ്പൂളിൽ നിന്നും കരക്ക് കയറിയ യുവതി ഉടൻ തളിപറമ്പ് പൊലീസിൽ പരാതി ഫോൺ മുഖേന അറിയിക്കുകയായിരുന്നു. പൊലീസ് എത്തി യുവതിയുടെ മൊഴിയെടുത്ത ശേഷം ഇഫ്തികറിനെ അറസ്റ്റ് ചെയ്യുകയും തളിപറമ്പ് ജുഡിഷ്യൽ ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

റിമാൻഡ് റിപ്പോർട്ട് കേന്ദ്ര സർവകലാശാല വൈസ് ചാൻസലർക്ക് ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് മറ്റൊരു തീരുമാനമുണ്ടാകുന്നതുവരെ അധ്യാപകനെ സസ്പെൻഡ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sexual harassmentdr iftikhar ahmed
News Summary - Amusement Park Sexual Assault; Dr. Iftikhar Ahmed suspended
Next Story