അമൃതാനന്ദമയിമഠത്തിന്റെ മൂന്ന് സേവനപദ്ധതികൾക്ക് തുടക്കം
text_fieldsകൊല്ലം: മാതാ അമൃതാനന്ദമയിയുടെ 64ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് മൂന്ന് സേവന പദ്ധതികൾക്ക് രാഷ്ട്രപതി തുടക്കം കുറിച്ചു. ദേശീയതലത്തിൽ 5000 ഗ്രാമങ്ങളിൽ ശുദ്ധജലം നൽകാനുള്ള മഠത്തിെൻറ ‘ജീവാമൃതം’ പദ്ധതിയാണ് അതിലൊന്ന്. 100 കോടി രൂപയാണ് പദ്ധതിക്ക് വിനിയോഗിക്കുന്നത്. കുടിവെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി.
വെളിസ്ഥലത്തെ വിസർജനം ഒഴിവാക്കിയ 12 ഗ്രാമങ്ങൾക്ക് രാഷ്ട്രപതി സാക്ഷ്യപത്രം നൽകി. അമൃതാനന്ദമയിമഠം സ്വാശ്രയ ഗ്രാമവികസന പദ്ധതിയായ അമൃത സെർവിെൻറ ഭാഗമാണിത്. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് നടത്തുന്ന 2000ത്തോളം സൗജന്യ ശസ്ത്രക്രിയകളുടെ സാക്ഷ്യപത്രം രാഷ്ട്രപതി നൽകി. 53 കോടി രൂപ ചെലവിൽ 200 ഹൃദയശസ്ത്രക്രിയകളും 70 മസ്തിഷ്ക ശസ്ത്രക്രിയകളും 20 വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകളും ഇതിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
