അമൃത് പദ്ധതി കെടുകാര്യസ്ഥത: കേരളത്തിന് നഷ്ടമാവുക 600 കോടി
text_fieldsകോഴിക്കോട്: അമൃത് പദ്ധതിയിലെ കെടുകാര്യസ്ഥതയും അഴിമതിയും കാരണം കേരളത്തിന് നഷ്ടമാവുന്നത് കേന്ദ്രസർക്കാറിെൻറ 600 കോടിയിലേറെ രൂപ. അടൽ മിഷൻ ഫോർ റെജുവനേഷ ൻ ആൻഡ് അർബൻ ട്രാൻസ്ഫൊർമേഷൻ (അമൃത്) പദ്ധതിയിൽ വിവിധ നഗരങ്ങളുടെ സുസ്ഥിര വിക സനത്തിനായി സംസ്ഥാനത്തിന് മൊത്തം 2357 കോടി രൂപയാണ് കേന്ദ്ര നഗരവികസന മന്ത്രാലയ ം അനുവദിച്ചത്. ഇതിൽ 629.86 കോടി രൂപയാണ് നഗരസഭകളിൽ മലിനജല സംസ്കരണ പ്ലാൻറുകൾ നിർമിക്കാൻ നീക്കിവെച്ചത്.
തിരുവനന്തപുരം -159.81 േകാടി, തൃശൂർ -61, പാലക്കാട് -32.34, കോഴിക്കോട് -120.81, കണ്ണൂർ -50.23, കൊല്ലം -87.74, കൊച്ചി -103.34, ഗുരുവായൂർ -4.50, ആലപ്പുഴ -10.09 എന്നിങ്ങനെയായിരുന്നു തുക അനുവദിച്ചത്. ഇതിൽ തിരുവനന്തപുരത്തെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് 24.44 കോടി ചെലവാക്കിയതൊഴിച്ചാൽ മറ്റെവിടെയും തുക െചലവഴിച്ചിട്ടില്ല. വാട്ടർ അതോറിറ്റിയാണ് ഇവിടത്തെ പ്രവൃത്തികൾ ഏറ്റെടുത്തത്. മറ്റു നഗരസഭകളിൽ പദ്ധതികളുടെ വിശദ പദ്ധതിരേഖ (ഡി.പി.ആർ) തയാറാക്കിയത് കോഴിക്കോെട്ട ആരോപണം നേരിടുന്ന സ്ഥാപനമാണ്. മുൻപരിചയമില്ലാത്ത സ്ഥാപനം തയാറാക്കിയ ഡി.പി.ആർ അനുസരിച്ച് പ്രവൃത്തി ഏറ്റെടുക്കാൻ ആരും തയാറാവാത്തതാണ് പദ്ധതി തുക നഷ്ടമാവാൻ ഇടയാക്കുന്നത് എന്നാണ് ആക്ഷേപം.
തിരുവനന്തപുരത്ത് െചലവഴിച്ച 24.44 കോടിയും കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ നഗരസഭകൾ ഡി.പി.ആർ കമീഷനായി സ്വകാര്യ സ്ഥാപനത്തിന് നൽകിയ പണവും കഴിച്ചാൽ 600 കോടിയിലേറെ രൂപ ഇപ്പോഴും െതാടാതെ കിടക്കുകയാണ്. പദ്ധതിയാണെങ്കിൽ ഒമ്പത് മാസത്തിനപ്പുറം മാർച്ച് 31ന് അവസാനിക്കുകയും െചയ്യും. പല നഗരസഭകളിലും ടെണ്ടർ വിളിക്കുന്ന നടപടിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ടെണ്ടറിൽ തന്നെ മതിയായ യോഗ്യതയുള്ള സ്ഥാപനങ്ങൾ പെങ്കടുക്കാത്തതിനാൽ പദ്ധതി നടപ്പാവാനിടയില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കേവലം ഒമ്പതു മാസംകൊണ്ട് കോഴിക്കോെട്ട 116 കോടിയുടേത് ഉൾപ്പെടെ പദ്ധതി ഒരുസ്ഥാപനത്തിനും യാഥാർഥ്യമാക്കാനാവില്ലെന്നും ഇവർ പറയുന്നു.
ഇലക്േട്രാ െകായാഗുലേഷൻ സാേങ്കതികവിദ്യ ഡി.പി.ആറിൽ ഉൾപ്പെടുത്തിയതിനാലാണ് കരാറുകാർ വിട്ടുനിൽക്കുന്നത് എന്നാണ് ആക്ഷേപം. അമൃത് പദ്ധതിയിലെ മെല്ലെപ്പോക്കിൽ അതൃപ്തി ചൂണ്ടിക്കാട്ടി 2018 നവംബറിൽ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് കത്തയച്ചിരുന്നു. ജനുവരിക്കകം പദ്ധതികളുടെ പ്രവൃത്തി ആരംഭിച്ചില്ലെങ്കിൽ കേരളത്തിന് അനുവദിച്ച തുക മറ്റു സംസ്ഥാനങ്ങൾക്ക് കൈമാറുമെന്നാണ് അന്ന് കേരളത്തിന് താക്കീത് ലഭിച്ചത്. അതുകൂടി പരിഗണിക്കുേമ്പാൾ മാർച്ച് 31നകം പദ്ധതി യാഥാർഥ്യമാക്കിയില്ലെങ്കിൽ മലിനജല സംസ്കരണവുമായി ബന്ധപ്പെട്ടുള്ള പദ്ധതികളിൽ ഇനി കേന്ദ്രം കേരളത്തെ തഴയാനും സാധ്യത ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
