Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅയൽനാടുകളിലേക്ക് ഇനി...

അയൽനാടുകളിലേക്ക് ഇനി അമൃത് ഭാരത് എക്സ്പ്രസും

text_fields
bookmark_border
അയൽനാടുകളിലേക്ക് ഇനി അമൃത് ഭാരത് എക്സ്പ്രസും
cancel
camera_alt

നാല് പുതിയ ടെയ്രിൻ സർവിസുകളുടെ ഫ്ലാഗ് ഓഫ് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുന്നു

Listen to this Article

തിരുവനന്തപുരം: പുതുതായി തുടങ്ങിയ അമൃത് ഭാരത് എക്സ്പ്രസുകൾ തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും ആന്ധ്രയിലേക്കും തെലങ്കാനയിലേക്കും. തമിഴ്‌നാട്ടിലെ പ്രധാന വ്യവസായ, വിദ്യാഭ്യാസ കേന്ദ്രങ്ങളുമായി തിരുവനന്തപുരത്തെ ബന്ധിപ്പിക്കുന്ന സർവിസാണ് തിരുവനന്തപുരം സെൻട്രൽ-താംബരം അമൃത് ഭാരത്. തിരുനെൽവേലി, കോവിൽപെട്ടി, വിരുദുനഗർ, മധുര, തിരുച്ചിറപ്പള്ളി, വൃദ്ധാചലം എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ.

കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന തിരുവനന്തപുരം നോർത്ത്-ചർലപ്പള്ളി അമൃത് ഭാരതിന് കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം, ജോലാർപേട്ടൈ, റെനിഗുണ്ട, നെല്ലൂർ, തെനാലി, ഗുണ്ടൂർ, നൽഗൊണ്ട എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.

നാഗർകോവിൽ-മംഗളൂരു അമൃത് ഭാരത് തമിഴ്‌നാടിന്റെ തെക്കേ അറ്റത്തെ കേരളത്തിലൂടെ കർണാടകയുടെ തീരദേശവുമായി ബന്ധിപ്പിക്കുന്നു. മാത്രമല്ല ഈ സർവീസ് പടിഞ്ഞാറൻ തീരത്തെ റെയിൽവേ കണക്റ്റിവിറ്റി കൂടുതൽ ശക്തമാക്കുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. തീർഥാടന കേന്ദ്രമായ ഗുരുവായൂരിനെയും തൃശൂരിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന സർവിസാണ് ഗുരുവായൂർ-തൃശൂർ പാസഞ്ചർ.

തിരുവനന്തപുരം - താംബരം, നാഗർകോവിൽ - മംഗളൂരു അമൃത് ഭാരത് എക്സ്പ്രസുകൾ യാത്ര തുടങ്ങിയത് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നാണ്.

കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ ഈ ചടങ്ങിൽ സംബന്ധിച്ചു. തിരുവനന്തപുരം - ചാർലപ്പള്ളി അമൃത് ഭാരത് എക്തിരുവനന്തപുരം നോർത്തിൽ നിന്നാണ് യാത്ര തുടങ്ങിയത്. തൃശൂരിൽ നടന്ന തൃശൂർ-ഗുരുവായൂർ പാസഞ്ചർ സർവീസിന്‍റെ ഉദ്ഘാടനചടങ്ങിൽ സുരേഷ് ഗോപി എം.പി മുഖ്യാതിഥിയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwayTrain ServiceAmrit Bharat
News Summary - Amrit Bharat Express to neighboring states
Next Story