‘അംപൻ’: കൂടുതൽ മഴ ലഭിച്ചത് കോട്ടയത്ത്; കുറവ് പാലക്കാട്ട്
text_fieldsപാലക്കാട്: സൂപ്പർ സൈക്ലോണായി മാറിയ ‘അംപൻ’ ചുഴലിക്കാറ്റിെൻറ സ്വാധീനത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോട്ടയം ജില്ലയിൽ. മേയ് 17, 18, 19 തീയതികളിൽ കോട്ടയത്ത് 111.9 മില്ലി മീറ്റർ മഴ ലഭിച്ചേപ്പാൾ കുറവ് മഴ ലഭിച്ചത് പാലക്കാട് ജില്ലയിലാണ്. 12.2 മില്ലി മീറ്റർ മഴ മാത്രമാണ് പാലക്കാട് ഇൗ ദിവസങ്ങളിൽ ലഭിച്ചത്. സംസ്ഥാനത്ത് ഇതുവരെ 313.5 മി. മീറ്റർ േവനൽ മഴയാണ് ലഭിച്ചത്- ശരാശരിയെക്കാൾ 18 ശതമാനം കൂടുതൽ. മുൻവർഷം ഇതേ സമയം ശരാശരിയെക്കാൾ 52 ശതമാനം കുറവായിരുന്നു. അംപൻ ചുഴലിക്കാറ്റ് വീശിയടിച്ച മൂന്നുദിവസം കൊണ്ട് 51.2 മില്ലി മീറ്റർ മഴ സംസ്ഥാനത്ത് പെയ്തതായി കേന്ദ്ര കാലാവസ്ഥ വകുപ്പിെൻറ കണക്കുകൾ വ്യക്തമാക്കുന്നു. പാലക്കാട്ട് ഇതുവരെ ശരാശരിയേക്കാൾ 24 മില്ലി മീറ്റർ കുറവ് മഴയാണ് ലഭിച്ചത്.
പ്രളയസാധ്യത
പ്രവചനാതീതം
എട്ട് ഏജൻസികൾ കേരളത്തിൽ ഇത്തവണ പ്രവചിക്കുന്നത് സാധാരണയോ അതിൽ കൂടുതലോ മഴ. കേന്ദ്ര കാലാവസ്ഥ വകുപ്പ്, യൂറോപ്യൻ വെതർ ഏജൻസി, അക്യൂവെതർ, കൊളംബിയ യൂനിവേഴ്സിറ്റി, അന്താരാഷ്ട്ര കാലാവസ്ഥ പഠനകേന്ദ്രം എന്നിവയുൾപ്പെടെയാണ് ഇൗ പ്രവചനം നടത്തുന്നത്. ജപ്പാൻ ഏജൻസി ഫോർ എർത് സയൻസസ്, ബ്രിട്ടീഷ് കാലാവസ്ഥ വകുപ്പ് എന്നിവർ സാധാരണയിലും കുറഞ്ഞ മഴയാണ് പ്രവചിക്കുന്നത്. പ്രളയമടക്കമുള്ള വിഷയങ്ങൾ പ്രവചനാതീതമാണെന്നും കാലാവസ്ഥ നിരീക്ഷകർ പറയുന്നു.
എന്നാൽ, ആഗസ്റ്റിൽ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുകൾ നിലവിലെ സാഹചര്യത്തിൽ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലവർഷ സമയത്ത് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമുണ്ടാകുന്നത് സ്വാഭാവികമാണ്. അത് രാജ്യത്ത് പല സ്ഥലത്തും തീവ്ര മഴയുണ്ടാക്കും. കാലാവസ്ഥ വ്യതിയാന ഭാഗമായി ഇതിെൻറ തീവ്രത വർധിക്കുന്നുണ്ട്. എന്നാൽ, എല്ലാ വർഷവും മൺസൂണിൽ പ്രളയമുണ്ടാകുമെന്ന് കരുതാനാവില്ലെന്നും അധികൃതർ പറഞ്ഞു. പ്രളയമുണ്ടാകുമെന്ന നിലയിൽ കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. എം. രാജീവേൻറതായി വന്ന വാർത്ത വാക്കുകൾ തെറ്റിദ്ധരിച്ചതിനാലാണെന്നും കാലാവസ്ഥ വകുപ്പ് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
