Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി വകമാറ്റിയ തുക ആറു​മാസത്തിനകം പെൻഷൻ, ഇൻഷുറൻസ്​ പദ്ധതികളിൽ അടക്കണം -ഹൈകോടതി

text_fields
bookmark_border
Kerala High Court
cancel

കൊച്ചി: പങ്കാളിത്ത പെൻഷൻ പദ്ധതിയിലേക്കും സ്‌റ്റേറ്റ് ലൈഫ് ഇൻഷുറൻസ് പോളിസിയിലേക്കും അടക്കാൻ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് കെ.എസ്​.ആർ.ടി.സി പിടിച്ച തുക ആറുമാസത്തിനകം നിക്ഷേപിക്കണമെന്ന്​ ഹൈകോടതി. ശമ്പളത്തിൽനിന്ന് പിടിച്ച തുക വകമാറ്റിയതിൽ അതൃപ്തി പ്രകടിപ്പിച്ചാണ്​ അതത് പദ്ധതികളുടെ അക്കൗണ്ടുകളിലേക്ക് തുക മുഴുവൻ അടക്കാൻ ജസ്റ്റിസ്​ സതീഷ്​ നൈനാൻ ഉത്തരവിട്ടത്​.

ഇത്തരം വകമാറ്റൽ അനുവദിക്കാനാകില്ലെന്ന്​ കോടതി വ്യക്തമാക്കി. പങ്കാളിത്ത പെൻഷൻ പദ്ധതിയിലേക്കും ലൈഫ് ഇൻഷുറൻസ് പോളിസിയിലേക്കും അടക്കാൻ ശമ്പളത്തിൽനിന്ന് പിടിച്ച തുക അതത്​ പദ്ധതികളിൽതന്നെ നി​ക്ഷേപിക്കാൻ കെ.എസ്.ആർ.ടി.സിക്ക് നിർദേശം നൽകണമെന്ന്​ ആവശ്യപ്പെട്ട് പാലക്കാട് സ്വദേശി എസ്.എ സുനീഷ് കുമാർ ഉൾപ്പെടെ 106 ജീവനക്കാർ നൽകിയ ഹരജി തീർപ്പാക്കിയാണ് കോടതി ഉത്തരവ്​.

കെ.എസ്.ആർ.ടി.സിയിൽ പങ്കാളിത്ത പെൻഷൻ പദ്ധതി ഏർപ്പെടുത്തിയ 2014 മുതലുള്ള കണക്കനുസരിച്ച് 333.36 കോടിയാണ് ഈ ഇനത്തിൽ അടക്കേണ്ടത്. കോവിഡ്​ പ്രതിസന്ധി മൂലം 81.73 കോടി മാത്രമാണ് അടച്ചതെന്നും 251.63 കോടി കുടിശ്ശികയാണെന്നും കെ.എസ്.ആർ.ടി.സി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഹരജിക്കാരുടെ കുടിശ്ശിക മാത്രം അടക്കാൻ 15 കോടി വേണം.

9000ലേറെ ജീവനക്കാരാണ് പങ്കാളിത്ത പെൻഷൻ പദ്ധതിയിലുള്ളത്. ഇവരുടെ ശമ്പളത്തിൽനിന്നുള്ളതിന്​ പുറമേ കെ.എസ്.ആർ.ടി.സിയുടെ വിഹിതവും പദ്ധതിയിൽ അടക്കണം. കോർപറേഷൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ശമ്പളം നൽകുന്നതുപോലും സർക്കാറിന്റെ സാമ്പത്തിക സഹായത്തോടെയാണെന്നും വിശദീകരിച്ചിരുന്നു. എന്നാൽ, ഇക്കാര്യങ്ങളൊന്നും കോടതി അംഗീകരിച്ചില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pensioninsuranceKSRTC
News Summary - amount diverted by KSRTC should be paid to pension and insurance schemes
Next Story