Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൃദ്ധ ദമ്പതികളിൽ ഭാര്യയെ വീടിനുള്ളിൽ മരിച്ച നിലയിലും ഭർത്താവിനെ അബോധാവസ്ഥയിലും കണ്ടെത്തി

text_fields
bookmark_border
വൃദ്ധ ദമ്പതികളിൽ ഭാര്യയെ വീടിനുള്ളിൽ മരിച്ച നിലയിലും ഭർത്താവിനെ അബോധാവസ്ഥയിലും കണ്ടെത്തി
cancel

നേമം: വൃദ്ധ ദമ്പതികളിൽ ഭാര്യയെ വീടിനുള്ളിൽ മരിച്ച നിലയിലും ഭർത്താവിനെ അബോധാവസ്ഥയിലും കണ്ടെത്തി. നേമം പാപ്പനംകോട് വിശ്വംഭരൻ റോഡ് ഗിരിജ വിലാസത്തിൽ ഗിരിജ (68)യാണ് മരിച്ചത്. ഭർത്താവ് സദാശിവൻ നായരെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച ഉച്ചക്ക് 2.30നാണ് സംഭവം. എല്ലാ ദിവസവും ഉച്ചക്ക് വീട്ടിലെത്താറുള്ള മകനാണ് ഇരുവരെയും ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്. ശാരീരികാസ്വാസ്ഥ്യം മൂലം ഭാര്യ മരിച്ചെന്ന് കരുതി ഭർത്താവ് സ്വയം ഷോക്കടിപ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായിരിക്കാം എന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. ദമ്പതികൾ തമ്മിലോ മക്കളുമായോ യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഗിരിജ മരിച്ചുകിടന്ന കിടപ്പുമുറിക്ക് സമീപത്ത് തന്നെയാണ് അബോധാവസ്ഥയിൽ സദാശിവനെയും കണ്ടെത്തിയത്.

കഴിഞ്ഞ 25 വർഷമായി ഇവർ പാപ്പനംകോട് താമസിച്ച് വരികയായിരുന്നു. കെ.എസ്.ഇ.ബിയിൽ നിന്ന് എൻജിനിയറായി വിരമിച്ച ആളാണ് സദാശിവൻ നായർ. മക്കൾ: അജിത് കുമാർ, അനുജ. മരുമക്കൾ: ബിജു, രജനി. ഗിരിജയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Among the elderly couple, the wife was found dead inside the house and the husband unconscious
Next Story