മത്സരിക്കുന്ന നേതാക്കളിൽ ഏറ്റവും കൂടുതൽ കേസുള്ളത് കെ.സുരേന്ദ്രന്‍റെ പേരിൽ
text_fieldsതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പങ്കാളിയാവുന്ന നേതാക്കളിൽ ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനെതിരെയെന്ന് കണക്ക്. നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്.
കേരളത്തിലെ വിവിധ ജില്ലകളിലായി സുരേന്ദ്രന്‍റെ പേരിൽ 248 കേസുകൾ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ, ലഹള നടത്തൽ, ഭീഷണിപ്പെടുത്തൽ, അതിക്രമിച്ചു കയറൽ, പൊലീസുകാരുടെ ജോലി തടസപ്പെടുത്തൽ, നിയമവിരുദ്ധമായി സംഘം ചേരൽ, തുടങ്ങിയ വകുപ്പുകൾ പ്രകാരമുള്ള കേസുകളാണ് സുരേന്ദ്രനെതിരെ ഉള്ളത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൂന്ന് കേസുകളും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ നാല് കേസുകളും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ എട്ട് കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.