Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എനിക്ക് ഡോക്ടറാകണം, എ​ന്നെ ജീവിതത്തിലേക്ക് കൈപിടിച്ചവരെപോലെ’ -മരണമുഖത്ത് നിന്ന് രക്ഷപ്പെട്ട അ​ഫ്നാ​ൻ ബാ​സിം

text_fields
bookmark_border
22 ദി​വ​സ​ത്തെ ചി​കി​ത്സ​ക്കു​ശേ​ഷമാണ് അമീബിക് മസ്തിഷ്‍ക ജ്വരം ഭേദമായത്
afnan
cancel
camera_alt

മസ്തിഷ്കജ്വരത്തിൽ നിന്ന് മോചിതനായ അഫ്നാൻ ഉമ്മ റയ്ഹാനത്തിനും ബാപ്പ സിദ്ധീഖിനും ഒപ്പം ഫോട്ടോ: ബിമൽ തമ്പി

കോ​ഴി​ക്കോ​ട്: ‘ദൈ​വ​ത്തി​ന് സ്തു​തി, ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​മാ​ക്കും പ​രി​ച​രി​ച്ച ന​ഴ്സു​മാ​ർ​ക്കും ഒ​രു​പാ​ട് ന​ന്ദി.. പി​ന്നെ എ​നി​ക്കും പ​ഠി​ച്ച് ഡോ​ക്ട​റാ​ക​ണം’ -ത​ന്നെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​ന​ട​ത്തി​യ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​മ​ന​സ്സ് ക​ണ്ട​റി​ഞ്ഞ് അ​ഫ്നാ​ൻ അ​തു​വ​രെ മ​ന​സ്സി​ൽ താ​ലോ​ലി​ച്ച ന​ഴ്സാ​വു​ക​യെ​ന്ന മോ​ഹ​വും മാ​റ്റി​യെ​ഴു​തി. വി​ല​മ​തി​ക്കാ​നാ​വാ​ത്ത ജീ​വ​നൊ​പ്പം കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളു​മാ​യി ത​​ന്നെ യാ​ത്ര​യാ​ക്കി​യ ഡോ​ക്ട​ർ​മാ​രെ അ​വ​ന് അ​ത്ര​ക​ണ്ട് ഇ​ഷ്ട​​മാ​യി​രു​ന്നു.

22 ദി​വ​സ​ത്തെ ചി​കി​ത്സ​ക്കു​ശേ​ഷം അ​മീ​ബി​ക് മെ​നി​ഞ്ചോ എ​ൻ​സ​ഫ​ലൈ​റ്റി​സി​ന്റെ പി​ടി​യി​ൽ​നി​ന്ന് ജീ​വ​ൻ തി​രി​ച്ചു​പി​ടി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തോ​ടെ അ​ഫ്നാ​ൻ ബാ​സിം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​മ്പോ​ൾ തൊ​ട്ട​ടു​ത്തി​രു​ന്ന പി​താ​വ് എം.​കെ. സി​ദ്ദീ​ഖി​ന്‍റെ മു​ഖ​ത്തും പു​ന​ർ​ജ​ന്മം കി​ട്ടി​യ ആ​ശ്വാ​സം. ഡോ​ക്ട​ർ​മാ​രു​ടെ നി​താ​ന്ത ജാ​ഗ്ര​ത​യും ഒ​പ്പം നാ​ടി​ന്‍റെ ഒ​ന്ന​ട​ങ്ക​മു​ള്ള പ്രാ​ർ​ഥ​ന​യു​മാ​ണ് മ​ക​നും ത​ങ്ങ​ൾ​ക്കും പു​ന​ർ​ജ​ന്മം ത​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​വ​നു​വേ​ണ്ടി നാ​ട് മു​ഴു​വ​ൻ പ്രാ​ർ​ഥ​ന​യി​ലാ​യി​രു​ന്നു. പ​ള്ളി​ക​​ളെ​ന്നോ ക്ഷേ​ത്ര​ങ്ങ​ളെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ അ​ഫ്നാ​​​ന്റെ ആ​രോ​ഗ്യ​ത്തോ​ടെ​യു​ള്ള മ​ട​ങ്ങി​വ​ര​വി​നാ​യി പ്രാ​ർ​ഥി​ച്ചു. സ​ഹോ​ദ​ര​മ​ത​സ്ഥ​ർ മ​ക​ന്‍റെ നാ​ള് ചോ​ദി​ച്ച് വ​ഴി​പാ​ടു​ക​ൾ​വ​രെ ന​ട​ത്തി​യെ​ന്ന് പ​റ​യു​മ്പോ​ൾ, നാ​ട്ടി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്ന സി​ദ്ദീ​ഖി​​​ന്റെ വാ​ക്കു​ക​ളി​ൽ കൃ​ത​ജ്ഞ​ത​യു​ടെ നി​റ​വ്.

ആ ​പി​താ​വി​ന്‍റെ അ​തി​ജാ​ഗ്ര​ത​യാ​ണ് അ​ഫ്നാ​നെ പെ​​ട്ടെ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​ലും ജീ​വി​ത​ത്തി​ലേ​ക്ക് വ​ഴി​ന​ട​ത്തു​ന്ന​തി​ലും നി​ർ​ണാ​യ​ക​മാ​യ​ത്. മ​ക​ന് പ​നി അ​നു​ഭ​വ​പ്പെ​ട്ട​പ്പോ​ൾ സി​ദ്ദീ​ഖ് ആ​ദ്യം ഓ​ർ​ത്ത​ത് കു​റ​ച്ചു​ദി​വ​സം മു​മ്പ് അ​വ​ൻ കു​ള​ത്തി​ൽ മു​ങ്ങി​ക്കു​ളി​ച്ചി​രു​ന്ന​ല്ലോ​യെ​ന്നാ​യി​രു​ന്നു. തൊ​ട്ടു​മു​മ്പു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​ക​ളാ​യി​രു​ന്നു ഈ ​ജാ​ഗ്ര​ത​യി​ലേ​ക്ക് അ​ദ്ദേ​ഹ​ത്തെ ന​യി​ച്ച​ത്. ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യി കു​ട്ടി​ക്ക് അ​പ​സ്മാ​രം വ​ന്ന​തോ​ടെ ഭ​യ​മാ​യി. വ​ട​ക​ര പാ​ർ​കോ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ ഡോ​ക്ട​ർ​മാ​രോ​ട് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചു. വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കാ​മെ​ന്ന് അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ​നി പി​ടി​പെ​ട്ട​യു​ട​ൻ അ​പ​സ്മാ​രം അ​നു​ഭ​വ​പ്പെ​ട്ട​ത് മ​ക​നെ ര​ക്ഷി​ക്കാ​നാ​യി​രു​ന്നു​വെ​ന്ന് സി​ദ്ദീ​ഖ് ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു. സ്ഥി​രീ​ക​രി​ച്ചി​ട്ടും മ​ക​നോ​ടും ഭാ​ര്യ​യോ​ടും രോ​ഗ​ത്തി​ന്‍റെ തീ​വ്ര​ത​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞി​ല്ല. കു​ട്ടി അ​റി​യാ​തി​രി​ക്കാ​ൻ ഡോ​ക്ട​ർ​മാ​രും പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചു. അ​വ​ന് മൊ​ബൈ​ൽ ഫോ​ൺ കൊ​ടു​ക്കു​ന്ന​ത് ഡോ​ക്ട​ർ വി​ല​ക്കി. അ​തി​നി​ടെ തൊ​ട്ട​ടു​ത്ത ബെ​ഡി​ൽ കി​ട​ന്ന അ​മീ​ബി​ക് മെ​നി​ഞ്ചൈ​റ്റി​സ് ബാ​ധി​ച്ച ഫ​റോ​ക്ക് സ്വ​ദേ​ശി​യാ​യ കു​ട്ടി മ​രി​ച്ച​പ്പോ​ൾ ആ​ധി​യേ​റി​യെ​ങ്കി​ലും ഡോ. ​അ​ബ്ദു​ൽ റ​ഊ​ഫ് സി​ദ്ദീ​ഖി​നെ സ​മാ​ധാ​നി​പ്പി​ച്ചു.

പ​യ്യോ​ളി ജി.​വി.​എ​ച്ച്.​എ​സ് 10ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​ഫ്നാ​ൻ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​മു​മ്പാ​ണ് നീ​ന്ത​ൽ പ​ഠി​ച്ച​ത്. ആശുപത്രിയിൽ എത്തുംമുമ്പുവരെ നഴ്സാകണമെന്ന് പറഞ്ഞ മകന് അവനെ ചികിത്സിച്ച ഡോക്ടർമാരെ കണ്ടാണ് ഡോക്ടറാകണമെന്ന മോഹം ഉദിച്ചതെന്ന് മാതാവ് റയ്ഹാനത്ത് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Amoebic Meningoencephalitis Afnan Basim
Next Story