ആദിവാസികളെ മോഷണം കുറ്റം ചുമത്തി നിരന്തരം വേട്ടയാടുന്നുവെന്ന് അമ്മിണി കെ.വയനാട്
text_fieldsകൽപ്പറ്റ: ആദിവാസികളെ മോഷണം കുറ്റം ചുമത്തി നിരന്തരം വേട്ടയാടുന്നുവെന്ന് ആദിവാസി നേതാവ് അമ്മിണി കെ.വയനാട്. കോഴിക്കോട് മെഡിക്കൽ കോളജിൽ കൊന്നത് ഞങ്ങളുടെ സഹോദരനെ ആണ്. കേരളത്തിൽ ആദിവാസികൾക്കെതിരായ ആൾക്കൂട്ട കൊലപാതകത്തിനു അവസാനമില്ല. നിരപരാധികളായ ആദിവാസി വിഭാഗങ്ങൾക്ക് മേൽ കള്ളക്കേസ് തുടർക്കഥ പോലെ ഉണ്ടാകുന്നു.
2007 ൽ വയനാട്ടിലെ സുൽത്താൻ ബത്തേരി വെള്ളപ്പാട്ട് ഊരിലെ ബാബു കളിച്ചു കൊണ്ടിരിന്നപ്പോൾ വിശപ്പ് സഹിക്കാനാവതെ അയൽവാസിയായ പുരോഗിതന്റെ വീട്ടിൽ നിന്നും ഒരു പിടി ചോറ് എടുത്തു കഴിച്ചു. 14 വയസിൽ നടന്ന സംഭവത്തിൽ 24 ാം വയസിൽ ഭരണകൂടം ബാബുവിനെ കളളക്കേസിൽ കടുത്ത വകുപ്പ് ചുമത്തി ജയലിടച്ചു. തുടർന്ന് ആ ഊരിലെ ഗോപാലൻ, ഉഷ, തങ്ക, കറുപ്പൻ എന്നിവരെ അറസ്റ്റ് ചെയ്തു. ഈ ആളുകൾ ബത്തേരി കോടതിയിൽ ബാബുവിന് ജാമ്യം എടുക്കാൻ വന്നവരാണ്.അവസാനം ബാബുവിന് ഭരണകൂടം കൊന്നുകളഞ്ഞു.
2013ൽ കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വേറെ മറ്റൊരു ബാബു കൂടി കൊല കയറിൽ ജീവൻ അവസാനിപ്പിച്ചു. സ്ഥിരം കൂലിപ്പണിക്ക് പോകുന്ന വീട്ടുകാർ പഴയ സ്പീക്കർ ഉപേക്ഷിച്ചു. കൊണ്ടുപോയി പാട്ട് കേൾക്ക് എന്ന് പറഞ്ഞു ബാബുവിന് അത് കൊടുത്തു. വീടിന്റെ ഉടമയും മകനും ചേർന്നാണ്. പിന്നീട് ആദിവാസി പണിയ വിഭാഗത്തിലെ ബാബു സ്പീക്കർ മോഷ്ടിച്ചതായി പ്രചാരണം നടത്തി.
നാട്ടുകാരുടെ പ്രചരണവും കള്ളൻ എന്ന ആരോപണം ഉയർന്നു. സ്പീക്കർ മോഷ്ടിച്ചവനെ പിടികൂടി എന്ന് പറഞ്ഞു ഒരു കൂട്ടം ആളുകൾ ബാബുവിനെ ഊരിൽ നിന്ന് ഇറക്കി കൊണ്ടുവന്നു. മോഷ്ടിച്ചുവെന്ന് പറയുന്ന സ്പീക്കർ കഴുത്തിൽ കെട്ടി തൂക്കി പാട്ട കൊട്ടി സൗണ്ട് ഉണ്ടാക്കി ആ പ്രദേശത്ത് പല വീടിന് മുന്നിൽ ആളുകൾക്ക് മുൻപിൽ പ്രദർശനം നടത്തി. ഇവനാണ് കള്ളൻ എന്ന് പരിഹാസത്തോടെ ആളുകൾ കൂട്ടം കൂടി.
മർദനവും മാനസിക പീഡനവും മാനഹാനിയും സഹിക്കാനാവാതെ ബാബു ആത്മഹത്യ ചെയ്തു. സംസ്കാരിക -നവോത്ഥന കേരളം എന്നോക്കെ വിമ്പിളക്കുന്ന സംസ്ഥാനത്താണ്. ഇവിടെ ആദി വാസികളെ സംരക്ഷിക്കേണ്ട നിയമവും നീതിയും ന്യായവും എല്ലാം വെറും കടലാസിൽ മാത്രം. മുഖ്യധാര രാഷ്ട്രീയ പാർട്ടിയും ഭരണകൂടവും പൊതുസമൂഹവും ഒറ്റക്കെട്ടായി ആദിവാസികളെ കൊന്നു കളയുന്നു. ഉത്തരം പറയേണ്ടത് ഇവിടെ ഭരണകൂടമാണ്.
ആൾക്കൂട്ട കൊലപാതകം നടന്നത് യു.പിയിൽ ആയിരുന്നുവെങ്കിൽ വിപ്ലവ പ്രസ്ഥാനങ്ങളും ആക്ടിവിസ്റ്റുകളും മറ്റും കേരളത്തിന്റെ പട്ടണങ്ങളും തെരുവോരങ്ങളിലും വിപ്ലവം കൊണ്ട് മതിൽ കെട്ടും. കറുത്ത തുണി മുഖം മൂടി കെട്ടി മെഴുക് തിരി കത്തിക്കും. ആദിവാസിയെ കൊന്നാൽ പ്രതിഷേധങ്ങൾ ഉയരാത്തതെന്ത്? - അമ്മിണിയുടെ കുറിപ്പ് ആദിവാസി ജനതയുടെ ചോദ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

