തിരുവാതിരയും, കോൽക്കളിയുമായി എൻറെ കേരളം വേദി കീഴടക്കി അമ്മമാർ
text_fieldsവയോമിത്രം പദ്ധതിയിലെ വയോജനങ്ങൾ അവതരിപ്പിച്ച തിരുവാതിര
കൊച്ചി: പ്രായം മറന്ന് ആടി തിമിർത്ത് അവർ വേദി കീഴടക്കി. എൺപതുകളിലും ചുറുചുറുക്കോടെ വ്യത്യസ്തമായ നൃത്ത ചുവടുകളുമായി വയോമിത്രം പദ്ധതിയിലെ അമ്മമാർ വേദി കയ്യടക്കിയപ്പോൾ കാണികളുടെ മനസിലും അത് ആവേശം നിറച്ചു.
എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി ജില്ലാ സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച 'ഏകത്വം - ചേർത്തുപിടിക്കലിലൂടെ വികസനത്തിലേക്ക്' എന്ന സെമിനാറിൻ്റെ മുന്നോടിയായാണ് അമ്മമാർ തിരുവാതിരയും, ഒപ്പനയും, കോൽക്കളിയുമായി വേദിയിലെത്തിയത്.
സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വയോജനങ്ങളെ കൈപിടിച്ച് ഉയർത്തുക എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച സെമിനാറിൻറെ ലക്ഷ്യം. മരട്, തൃപ്പൂണിത്തുറ, നോർത്ത് പറവൂർ എന്നീ നഗരസഭകളിലെ വയോമിത്രം പദ്ധതിയിലെ അമ്മമാരാണ് വേദിയിൽ നൃത്ത ചുവടുകൾ വച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

