Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസത്യപ്രതിജ്ഞാ...

സത്യപ്രതിജ്ഞാ വേദിയിലെത്തി വി.ഡി സതീശനെ കെട്ടിപ്പിടിച്ച് മടങ്ങിയ അമ്മാളു അമ്മയുടെ ആത്മബന്ധത്തിന്‍റെ കഥ

text_fields
bookmark_border
സത്യപ്രതിജ്ഞാ വേദിയിലെത്തി വി.ഡി സതീശനെ കെട്ടിപ്പിടിച്ച് മടങ്ങിയ അമ്മാളു അമ്മയുടെ ആത്മബന്ധത്തിന്‍റെ കഥ
cancel

തിരുവനന്തപുരം: ഒന്നാം പ്രളയ കാലം മുതൽ തുടങ്ങിയ വയോധികയും വി.ഡി സതീശനും തമ്മിലുള്ള ഒരു ഊഷ്മള ബന്ധത്തിന്‍റെ കഥ ഇന്ന് സത്യപ്രതിജ്ഞാ വേദിയിൽ ഏവരുടെയും മനസ് നിറച്ചു. 2028ലെ പ്രളയത്തിൽ നിന്ന് വി.ഡി സതീശനിടപെട്ട് സംരക്ഷണം നൽകിയ വയോധിക അമ്മാളു അമ്മയാണ് വേദിയിലെത്തി വി.ഡി സതീശനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ചത്.

മക്കളില്ലാത്ത തനിക്ക് ദുരിതകാലത്ത് അഭയം നൽകിയ സതീശൻ തനിക്ക് മകനെ പോലെയാണെന്ന് അമ്മാളു അമ്മ പറയുന്നു. വി.ഡിക്കൊപ്പമുള്ള ചിത്രവുമായി വേദിക്കരികിലെത്തിയ അമ്മാളു അമ്മ ഇത്ര മാത്രമേ പറഞ്ഞുള്ളൂ, വേറെ ആഗ്രഹങ്ങളൊന്നും എനിക്കില്ല, എനിക്ക് സതീശനെ ഒന്ന് കെട്ടിപ്പിടിക്കണം. ഒടുവിൽ ആ ആഗ്രഹവും സാധിച്ച് അമ്മാളു അമ്മ സന്തോഷത്തോടെ മടങ്ങി.

വി.ഡി സതീശന്‍ മുഖ്യമന്ത്രിയായി മന്ത്രിസഭ പ്രവർത്തനമാരംഭിക്കുമ്പോൾ ഏറെ പ്രതീക്ഷകളാണ് കേരള ജനതക്കുള്ളത്. ആദ്യ മന്ത്രിസഭ കഴിഞ്ഞുള്ള പത്രസമ്മേളനത്തിൽ എന്തൊക്കെ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് ആകാംഷയിലാണ് ജനങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new MinistersOath taking ceremonyVD SatheesanKerala
News Summary - ammalu amma met and congradulated vd satheesan after oath
Next Story