കണക്കുപരീക്ഷ: ചോദ്യപേപ്പർ മാറിയെന്ന പരാതി ശരിയല്ലെന്ന് സി.ബി.എസ്.ഇ
text_fieldsകൊച്ചി: കോട്ടയത്ത് പത്താം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ മാറിനൽകിയെന്ന പരാതി വാസ്തവ വിരുദ്ധമെന്ന് സി.ബി.എസ്.ഇ. കോട്ടയം മൗണ്ട് കാർമൽ വിദ്യാനികേതൻ സ്കൂൾ വിദ്യാർഥിനി അമീയ സലീമിെൻറ ഹരജിയിലാണ് സി.ബി.എസ്.ഇ അധികൃതർ ഹൈകോടതിയിൽ വിശദീകരണം നൽകിയത്. മാർച്ച് 28ന് നടത്തിയ കണക്ക് പരീക്ഷയിൽ പഴയ ചോദ്യപേപ്പറാണ് ലഭിച്ചതെന്നും ഇതറിയാതെ താൻ പരീക്ഷയെഴുതിയെന്നുമാണ് ഹരജിക്കാരിയുടെ വാദം. എന്നാൽ, 2016ൽ തെൻറ സഹോദരൻ എഴുതിയ പരീക്ഷയുടെ ചോദ്യപേപ്പറുമായെത്തി കുട്ടി പരീക്ഷ എഴുതിയതാകാമെന്നാണ് സി.ബി.എസ്.ഇ നിലപാട്. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
കണക്ക് പരീക്ഷ എഴുതിയ ശേഷം ചോദ്യങ്ങൾ കൂട്ടുകാരുമായി പങ്കുവെക്കുമ്പോഴാണ് ചോദ്യ പേപ്പർ പഴയതായിരുന്നെന്ന് മനസിലായതെന്ന് ഹരജിക്കാരി പറയുന്നു. തുടർന്ന് പരീക്ഷ സൂപ്രണ്ട് കൂടിയായ പ്രിൻസിപ്പലിന് പരാതി നൽകി. സംഭവം പരിശോധിച്ച പ്രിൻസിപ്പൽ ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും സി.ബി.എസ്.ഇ റീജനൽ ഒാഫിസിൽ അറിയിക്കുകയും ചെയ്തു. എന്നാൽ, മറുപടിയോ തുടർ നടപടിയോ ഉണ്ടാകാതിരുന്ന സാഹചര്യത്തിൽ കോടതിയെ സമീപിച്ചു. താൻ എഴുതിയ ഉത്തരങ്ങൾ പഴയ ചോദ്യ പേപ്പറിെൻറ അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തണമെന്നാണ് ഹരജിക്കാരിയുടെ ആവശ്യം. പഴയ ചോദ്യപേപ്പർ ലഭിച്ച വിദ്യാർഥിനിക്ക് വേണ്ടി ആവശ്യമെങ്കിൽ പുനഃപരീക്ഷ നടത്താമെന്ന് കോടതി നേരേത്ത വ്യക്തമാക്കിയിരുന്നു.
ഇൗ വിഷയത്തിൽ സി.ബി.എസ്.ഇയുടെ വാദം തെറ്റാണെന്ന് അമീയയുടെ ബന്ധുക്കൾ ആരോപിച്ചു. സി.ബി.എസ്.ഇ നൽകിയ സത്യവാങ്മൂലത്തോട് പ്രതികരിച്ച് ബന്ധു നാസർ ചാത്തൻകോട്ടുമാലിലാണ് ഇക്കാര്യം പറഞ്ഞത്. സംഭവത്തിൽ പെൺകുട്ടി കള്ളം പറയുകയാണെന്ന രീതിയിൽ ചില മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്.
ഇത് കുട്ടിയുടെ മാനസിക നിലയെപോലും ബാധിക്കുമെന്ന ആശങ്ക കുടുംബത്തിനുണ്ട്. പറഞ്ഞകാര്യങ്ങളിൽ നൂറുശതമാനവും ഉറച്ചുനിൽക്കുന്നു. കോടതിയിലും അത് ആവർത്തിക്കും. സഹോദരെൻറ പഴയ ചോദ്യപേപ്പർ ഉപയോഗിച്ചാണ് പരീക്ഷയെഴുതിയതെന്ന സി.ബി.എസ്.ഇ വാദം എന്തിനാണെന്ന് മനസ്സിലാകുന്നില്ല.പരീക്ഷയെഴുതുന്ന സമയത്ത് ഇൻവിജിലേറ്ററോട് പരാതിപ്പെട്ടില്ലെന്ന് പറയുന്നതിൽ കഴമ്പില്ല. പരീക്ഷയെഴുതുേമ്പാൾ ചോദ്യപേപ്പർ മാറിയോയെന്ന് കുട്ടിക്ക് അറിയില്ലായിരുന്നു. വസ്തുതകൾ ഹൈകോടതിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
