Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമിത്​ഷാ ഇന്ന്​...

അമിത്​ഷാ ഇന്ന്​ കൊച്ചിയിൽ

text_fields
bookmark_border
അമിത്​ഷാ ഇന്ന്​ കൊച്ചിയിൽ
cancel

കൊച്ചി: 2019​െല ലോക്​സഭ തെരഞ്ഞെടുപ്പിന്​ പാർട്ടിയെയും എൻ.ഡി.എയെയും സജ്ജമാക്കുന്നതി​​െൻറ ഭാഗമായി മൂന്നുദിവസത്തെ കേരള സന്ദർശനത്തിന്​  ബി.ജെ.പി ദേശീയ പ്രസിഡൻറ്​ അമിത് ഷാ വെള്ളിയാഴ്​ച കൊച്ചിയിലെത്തും. രാവിലെ 10.35ന് നെടുമ്പാശ്ശേരിയിലെത്തുന്ന അദ്ദേഹത്തെ സംസ്‌ഥാന പ്രസിഡൻറ്​ കുമ്മനം രാജശേഖര​​​െൻറ നേതൃത്വത്തിൽ സ്വീകരിക്കും. 

12ന്​ എറണാകുളം ​െഗസ്​റ്റ്​ ഹൗസിൽ പാർട്ടി കോർ കമ്മിറ്റി യോഗം നടക്കും. 2.30ന്​ പാലാരിവട്ടം റിനൈ ഹോട്ടലിൽ എൻ.ഡി.എ സംസ്​ഥാന നേതൃയോഗത്തിൽ അമിത് ഷാ പങ്കെടുക്കും. വൈകീട്ട് നാലിന്​ സഭ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച. സഭ സ്‌ഥാപനമായ കലൂർ റിന്യൂവൽ സ​െൻററിലാണ്​ കൂടിക്കാഴ്ച. 5.15ന് കലൂർ എ.ജെ ഹാളിൽ ബി.ജെ.പിയുടെ ജനപ്രതിനിധികൾ പ​െങ്കടുക്കുന്ന പൊതുപരിപാടിയിൽ അദ്ദേഹം സംസാരിക്കും. 
6.30ന്​ റിനൈ ഹോട്ടലിൽ പാർട്ടി ഓഫിസ് നിർമാണ കമ്മിറ്റി യോഗവും രാത്രി 8.30 മുതൽ ക്ഷണിക്കപ്പെട്ട അതിഥികളുമായി കൂടിക്കാഴ്ചയും നടത്തും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit Shah
News Summary - amith shah in kochi today
Next Story