അമിത് ഷാ ജൂൺ രണ്ടിന് കേരളത്തിൽ; 21 പരിപാടികളിൽ പെങ്കടുക്കും
text_fields
തിരുവനന്തപുരം: ബി.ജെ.പി േദശീയ അധ്യക്ഷൻ അമിത് ഷാ ജൂൺ രണ്ടു മുതൽ നാലു വരെ കേരളസന്ദർശനം നടത്തും. തിരുവനന്തപുരം, എറണാകുളം ജില്ലകളിലായി 21 പരിപാടികളിൽ അദ്ദേഹം പെങ്കടുക്കും. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം നടത്തുന്നതിെൻറ ഭാഗമായാണ് അദ്ദേഹം കേരളത്തിലെത്തുന്നത്.
രണ്ടിന് എറണാകുളത്തെത്തുന്ന അദ്ദേഹം മൂന്ന്, നാല് തീയതികളിൽ തിരുവനന്തപുരത്തെ പരിപാടികളിൽ പെങ്കടുക്കും. സംഘടനയുടെ അടിത്തട്ട് പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദേശീയ പ്രസിഡൻറിെൻറ സന്ദർശനം. കോർ കമ്മിറ്റി യോഗം, ഭാരവാഹികളുടെയും ജില്ല പ്രസിഡൻറുമാരുടെയും േയാഗങ്ങൾ, പൊതുപ്രവർത്തകരുമായുള്ള കൂടിക്കാഴ്ച, എൻ.ഡി.എ യോഗം ഉൾപ്പെടെയുള്ളവയാണ് പ്രധാനപരിപാടികൾ.
നാലിന് രാവിലെ തിരുവനന്തപുരം മാരാർജി ഭവനിൽ പുതുതായി പണിയുന്ന ബി.ജെ.പി സംസ്ഥാന ഒാഫിസ് കെട്ടിടസമുച്ചയത്തിെൻറ ശിലാസ്ഥാപനവും അദ്ദേഹം നിർവഹിക്കും. ദീൻദയാൽ ജന്മവാർഷികത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളും അദ്ദേഹം വിലയിരുത്തും. എൻ.ഡി.എ വിപുലീകരണം ഉൾപ്പെടെ കാര്യങ്ങളും ചർച്ചാവിഷയമാകുമെന്ന് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
