Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പി ജനരക്ഷായാത്ര...

ബി.ജെ.പി ജനരക്ഷായാത്ര തുടങ്ങി; പിണറായിയെ കടന്നാക്രമിച്ച്​ അമിത്​ ഷാ

text_fields
bookmark_border
amith-sha
cancel

കണ്ണൂർ: ‘ജിഹാദി-ചുകപ്പ്​ ഭീകരതക്കെതിരെ’ എന്ന മുദ്രാവാക്യവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രക്ക്​ പയ്യന്നൂരിൽ തുടക്കമായി. യാത്ര ഉദ്​ഘാടനം ചെയ്​ത ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷാ മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്തുപറഞ്ഞ്​ സി.പി.എമ്മിനെതിരെ ആഞ്ഞടിച്ചു. കേരളത്തിലെ അക്രമരാഷ്​ട്രീയത്തി​​​െൻറ മുഴുവൻ ചോരക്കറ പിണറായി വിജയ​​​െൻറ കുപ്പായത്തിലാണെന്ന്​​ അമിത്​ ഷാ കുറ്റപ്പെടുത്തി. സി.പി.എം അക്രമത്തിനെതിരെ നാളെമുതൽ മാർച്ച്​ അവസാനിക്കുന്ന ഒക്​ടോബർ 17വരെ എല്ലാ ദിവസവും ഡൽഹിയിൽ സി.പി.എം ആസ്ഥാനത്തേക്ക്​ മാർച്ച്​ നടത്തുമെന്നും ഇതരസംസ്ഥാന തലസ്ഥാനങ്ങളിലും സമാനമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.  

കേരളത്തിൽ കമ്യൂണിസ്​റ്റുകാരുടെ അക്രമത്തിൽ 120 ബി.ജെ.പി^ആർ.എസ്​.എസ്​ പ്രവർത്തകർ​ കൊല്ലപ്പെട്ടുവെന്ന്​ അമിത്​ ഷാ ചൂണ്ടിക്കാട്ടി. ഇതിൽ 84 പേർ മുഖ്യമന്ത്രിയുടെ നാടായ കണ്ണൂർ ജില്ലയിലാണ്​. മുഖ്യമന്ത്രി പിണറായി വിജ​യനോട്​ ഒരു കാര്യംപറയാൻ ആ​ഗ്രഹിക്കുന്നു. നിങ്ങൾ നടത്തുന്ന അക്രമം എത്രതന്നെ ഭീകരമായാലും ഞങ്ങൾ തളരില്ല. കേരളത്തിലും ഞങ്ങൾ ജയിക്കും. ഇവിടെ താമര വിരിയിക്കുകയും ചെയ്യും. എന്തുകൊണ്ടാണ്​ സി.പി.​എം ഇന്ത്യയിൽ നശിച്ചുപോയത്​. കമ്യൂണിസ്​റ്റ്​ പാർട്ടി ഇനിയെങ്കിലും ആത്മപരിശോധനക്ക്​ തയാറാകണം. അക്രമരാഷ്​ട്രീയമാണ്​ അവരെ നാശത്തി​ലേക്ക്​ നയിച്ചത്​. സി.പി.എം ഉള്ളിടത്തെല്ലാം അക്രമമുണ്ട്​. ബംഗാളിലും ത്രിപുരയിലും അതാണ്​ കാണുന്നത്​.  

അരമണിക്കൂർ നീണ്ട പ്രസംഗത്തിൽ ജിഹാദി ഭീകരതയെക്കുറിച്ച്​ ഒന്നും പറയാതിരുന്ന അമിത്​ ഷാ, മോദിസർക്കാറിനെതിരെ രംഗത്തുള്ള പൗരാവകാശ പ്രവർത്തകരെ നിശിതമായി വിമ​ർശിച്ചു. മനുഷ്യാവകാശങ്ങളുടെ വക്താക്കൾ ചമഞ്ഞ്​ മോദിസർക്കാറിനെതിരെ അസഹിഷ്​ണുതാ കാമ്പയിൻ നടത്തുന്നവർ എന്തുകൊണ്ട്​ കേരളത്തിൽ സംഘ്​പരിവാർ അണികൾ കൊല്ലപ്പെടുന്നതിനെക്കുറിച്ച്​ മിണ്ടുന്നില്ലെന്ന്​ അദ്ദേഹം ചോദിച്ചു. ബി.ജെ.പിക്കാർ കൊല്ലപ്പെടു​േമ്പാൾ ഡൽഹിയിൽ റാലി നടത്താൻ ആരുമില്ല. മറ്റു​ചിലർക്കുവേണ്ടി തെരുവിലിറങ്ങാൻ ധാരാളം പേരുണ്ട്​. നിങ്ങൾ അ​​ക്രമങ്ങൾക്ക്​ എതിരാണെങ്കിൽ നിറംനോക്കാതെ വിമർശിക്കണം. അല്ലെങ്കിൽ, മനുഷ്യാവകാശത്തെക്കുറിച്ചുള്ള പറച്ചിൽ അവസാനിപ്പിക്കണം. നിറംനോക്കിയുള്ള വിമർശനത്തി​​​െൻറ പൊള്ളത്തരം ജനം തിരിച്ചറിയുന്നുണ്ടെന്നും അമിത്​ ഷാ പറഞ്ഞു. 

  പയ്യന്നൂരിൽനിന്ന്​ തുടങ്ങിയ പദയാത്ര ആദ്യദിനം പിലാത്തറയിൽ സമാപിച്ചു. ഒമ്പതു​ കിലോമീറ്റർ ദൂരം കുമ്മനത്തിനൊപ്പം അമിത്​ ഷായും നടന്നു. പദയാത്ര രണ്ടാംദിനം കീച്ചേരിയിൽനിന്നാരംഭിച്ച്​ കണ്ണൂർ നഗരത്തിൽ സമാപിക്കും. യു.പി മുഖ്യമ​ന്ത്രി യോഗി ആദിത്യനാഥ്​ രണ്ടാംദിനം പദയാത്രയിൽ പ​െങ്കടുക്കും. ഒക്​ടോബർ 17ന്​ തിരുവനന്തപുരത്ത്​ സമാപിക്കുന്ന പദയാത്രയുടെ തുടർന്നുള്ള ദിവസങ്ങളിൽ ബി.ജെ.പി മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും പ​െങ്കടുക്കും. വെള്ളിയാഴ്​ച മമ്പറത്തുനിന്നാരംഭിച്ച്​  മുഖ്യമന്ത്രിയുടെ ജന്മ​ഗ്രാമമായ പിണറായിവഴി കടന്നുപോകുന്ന യാത്രയിൽ പ​​െങ്കടുക്കാനിരിക്കെയാണ്​ അമിത്​ ഷാ പയ്യന്നൂരിൽ പിണറായിയെ കടന്നാക്രമിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amith shakerala newsJanaraksha Yathramalayalam newsBjp Yathra
News Summary - Amith Sha Inaugurate Janaraksha Yathra-Kerala News
Next Story