Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിന്തുണ നൽകാൻ സ്വതന്ത്രൻ പോലുമില്ല; അമിത് ഷായുടെ തലശ്ശേരിയിലെ പരിപാടി റദ്ദാക്കി

text_fields
bookmark_border
പിന്തുണ നൽകാൻ സ്വതന്ത്രൻ പോലുമില്ല; അമിത് ഷായുടെ തലശ്ശേരിയിലെ പരിപാടി റദ്ദാക്കി
cancel

തലശ്ശേരി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ തലശ്ശേരിയിലെ പരിപാടികൾ ഒഴിവാക്കി. തലശ്ശേരിയില്‍ ബി.ജെ.പിക്ക് പിന്തുണക്കാൻ സ്വതന്ത്ര സ്ഥാനാർഥി പോലും ഇല്ലാത്ത സാഹചര്യത്തിലാണ് പരിപാടി റദ്ദാക്കിയത്. ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന് സ്വതന്ത്രൻ സി.ഒ.ടി നസീർ അറിയിച്ചു.

തലശ്ശേരി നിയോജക മണ്ഡലത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് എൻ ഹരിദാസിന്റെ നാമനിർദ്ദേശ പത്രിക തള്ളിയിരുന്നു. ഇന്ന് രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന അമിത് ഷാ രാത്രി ഇടപ്പള്ളിയിലെ ഹോട്ടലില്‍ ജില്ലയിലെ എൻ.ഡി.എ പ്രചാരണ പരിപാടികളുടെ ചുമതലക്കാരുമായി ആശയവിനിമയം നടത്തും.

തൃപ്പൂണിത്തുറയിലെ സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാളെ രാവിലെ 10.30ന് സ്റ്റാച്യൂ മുതല്‍ പൂര്‍ണത്രയീശ ക്ഷേത്രവരെ റോഡ് ഷോ നടത്തും. 11.30 ന് പൊന്‍കുന്നത്തും 2.30ന് പുറ്റിങ്ങലിൽ പ്രസംഗിക്കും. അഞ്ചുമണിക്ക് കഞ്ചിക്കോട് റോഡ് ഷോയിലും അമിത് ഷാ പങ്കെടുക്കും.

അതേസമയം നാമനിർദേശ പത്രിക തള്ളിയ ഗുരുവായൂരിൽ സോഷ്യൽ ജസ്റ്റിസ് പാർട്ടിയെ പിന്തുണക്കാനാണ് ബി.ജെ.പി തീരുമാനം. ദിലീപ് നായരാണ് മണ്ഡലത്തിൽ ഡി.എസ്‌.ജെ.പി സ്ഥാനാർഥി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Amit Sha's event in Thalassery canceled
Next Story