Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമിത് ഷാ തിരുവനന്തപുരത്ത്; അപ്രതീക്ഷിത സന്ദർശനം

text_fields
bookmark_border
amit shah 89786
cancel

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിൽ അപ്രതീക്ഷിത സന്ദർശനത്തിനെത്തി. ഇന്നലെ രാത്രിയാണ് മുൻകൂട്ടി അറിയിക്കാതെ തിരുവനന്തപുരത്തെത്തിയത്. സ്വകാര്യ ഹോട്ടലിൽ അടിയന്തര യോഗം ചേരുകയും ചെയ്തു. പൊതുപരിപാടികളൊന്നുമില്ലാതെ ഇന്നുതന്നെ മടങ്ങുകയും ചെയ്യും.

ചെന്നൈയിൽ നിന്നാണ് അമിത് ഷാ തിരുവനന്തപുരത്തെത്തിയത്. കന്യാകുമാരിയിൽ ഇന്ന് പൊതുപരിപാടിയിൽ പങ്കെടുത്ത് തിരിച്ചുപോകാനായിരുന്നു പദ്ധതി. അതിനിടയിലാണ് രാത്രിയിൽ തിരുവനന്തപുരത്തെത്തി അടിയന്തരയോഗം ചേർന്നത്. ഇന്ന് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സന്ദർശനം നടത്തി ചെന്നൈയിലേക്ക് മടങ്ങുമെന്നാണ് വിവരം.

ശിവഗംഗ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി ടി. ദേവനാഥന് വേണ്ടി നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കിയതിനെ തുടർന്നാണ് ഷാ തിരുവനന്തപുരത്ത് എത്തിയതെന്ന് റിപ്പോർട്ടുകളുണ്ട്. ശിവഗംഗ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി ടി. ദേവനാഥനെതിരെ 525 കോടിയുടെ തട്ടിപ്പ് കേസ് ഉയർന്നതിന് പിന്നാലെയാണ് കാരൈക്കുടിയിൽ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Amit Shah surprise visit to Kerala
Next Story