വർഗീയതയുടെ ആൾരൂപമായ അമിത് ഷാ ഇവിടെ വന്ന് നീതിബോധം പഠിപ്പിക്കേണ്ട -പിണറായി
text_fieldsകണ്ണൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷയുടെ ചോദ്യങ്ങൾക്ക് മറുചോദ്യം തൊടുത്തും അമിത് ഷായുടെ ഭൂതകാലം ചികഞ്ഞ് കടന്നാക്രമിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായിയിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് മുഖ്യമന്ത്രി ആഞ്ഞടിച്ചത്. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചല്ല സംസാരമെങ്കിൽ നിങ്ങളുടെ ചെയ്തികൾ ഞങ്ങൾക്കും പറയേണ്ടിവരും. മുസ്ലിം എന്ന വാക്ക് ഉച്ചരിക്കേണ്ടി വരുേമ്പാൾ അമിത് ഷായുടെ സ്വരം കനക്കുന്നു. വർഗീയതയുടെ ആൾരൂപമാണ് അമിത് ഷാ. വർഗീയത വളർത്താൻ എന്തും ചെയ്യുന്ന ആളാണ്. ഇന്ന് വലിയ സ്ഥാനത്ത് എത്തിയെങ്കിലും 2002ലെ ഗുജറാത്ത് വംശഹത്യക്ക് നേതൃത്വം നൽകിയ ആളിൽനിന്ന് അമിത് ഷാക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസത്തെ പ്രസംഗം വ്യക്തമാക്കുന്നത്.
എന്നോട് ചില ചോദ്യങ്ങൾ ചോദിച്ച ഷായോട് എനിക്ക് ചിലതു പറയാനുണ്ട്. ഞാൻ ഏതെങ്കിലും തട്ടിക്കൊണ്ടുപോകലിെൻറ ഭാഗമായി ജയിലിൽ കിടന്ന ആളല്ല. െകാലപാതകം, അപഹരണം, നിയമവിരുദ്ധമായ പിന്തുടരൽ തുടങ്ങിയ ഗുരുതരമായ കേസ് നേരിട്ടത് ആരാണെന്ന് അമിത് ഷാ സ്വയം ചിന്തിക്കണം. അതൊന്നും ആരും കെട്ടിച്ചമച്ചതുമല്ല. അമിത് ഷാ പറഞ്ഞ സംശയാസ്പദമായ മരണം ഏതാണെന്ന് അദ്ദേഹം തന്നെ പറയണം. അപ്പോൾ അേന്വഷിക്കും. പുകമറ സൃഷ്ടിക്കാൻ ശ്രമിക്കേണ്ട. ദുരൂഹ മരണത്തെക്കുറിച്ച് പറയുേമ്പാൾ 2010െല സൊഹ്റാബുദ്ദീൻ ശൈഖ്, ഭാര്യ കൗസർബി, അയാളുടെ പങ്കാളി തുളസീറാം പ്രജാപതി എന്നിവരുടെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ഓർമയിലുണ്ടാകണം. ആ കേസിൽ ജയിലിൽ കിടന്നത് ആരായിരുന്നുവെന്ന് ഓർമയില്ലേ.
അങ്ങനെയുള്ളയാൾ ഇവിെട വന്ന് ഞങ്ങളെ നീതിബോധം പഠിപ്പിക്കേണ്ട. ആ കേസ് കേട്ട സി.ബി.ഐ ജഡ്ജി ബി.എച്ച്. ലോയ കേസ് തീരും മുമ്പ് 2016ൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ക്രമക്കേട് ആരോപണമുണ്ട്. ലോയയുടെ കുടുംബം നീതിക്കായി കാത്തിരിക്കുന്നു. 2013ൽ നിയമവിരുദ്ധമായി പിന്തുടരലിന് ഇരയായ യുവതി കേസ് വേണ്ടെന്നുവെച്ചു. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചുെവന്ന് അമിത് ഷാക്ക് അറിയാത്തതാണോ. ഒറ്റവർഷത്തിൽ വരുമാനത്തിൽ 16,000 മടങ്ങ് വർധനയുണ്ടാക്കി 'അച്ഛാ ദിൻ' ഉണ്ടാക്കിയത് ആരാണെന്ന് ഓർമയുണ്ടോ.? അതല്ല പിണറായി വിജയൻ എന്ന് ഈ നാട്ടുകാർക്ക് അറിയാം.
അന്വേഷണ ഏജൻസി നേരും നെറിയുമോടെ പ്രവർത്തിക്കണം. നിങ്ങളുടെ സംസ്കാരം വേറെ. ഞങ്ങളുടേത് വേറെ. നിങ്ങളുടേത് വെച്ച് മറ്റുള്ളവരെ അളക്കേണ്ട. നിങ്ങളുടെ രീതികൾ ഇവിടെ ചെലവാകുമെന്ന് കരുതേണ്ട. ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായ കേരളത്തിലാകെ അഴിമതിയാണെന്നു പറഞ്ഞ അമിത് ഷാ നാടിെന അപമാനിച്ചു. ഇതിനെതിരെ ഒരക്ഷരം കോൺഗ്രസ് പറഞ്ഞില്ല. ബി.ജെ.പിയും കോൺഗ്രസും ചേർന്ന് കേരളതല സഖ്യമുണ്ടാക്കി എൽ.ഡി.എഫിനെ നേരിട്ടുകളയാമെന്നാണ് വിചാരിക്കുന്നത്. കൈകാര്യം ചെയ്യുമെന്ന ഭീഷണിയുമായി വന്നാൽ വിരട്ടലൊന്നും കേരളത്തിൽ നടക്കില്ലെന്നും പിണറായി വിജയൻ തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

