പ്രസംഗമൊന്നും നടത്താതെ അമിത് ഷായുടെ കഞ്ചിക്കോട് റോഡ് ഷോ
text_fieldsകേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് ഒപ്പം മലമ്പുഴ മണ്ഡലം സ്ഥാനാർഥി സി. കൃഷ്ണകുമാർ, പാലക്കാട് മണ്ഡലം സ്ഥാനാർഥി ഇ. ശ്രീധരൻ എന്നിവർ റോഡ്ഷോയിൽ
കഞ്ചിക്കോട് (പാലക്കാട്): അണികൾക്ക് ആവേശം വിതറിയെങ്കിലും പ്രസംഗമൊന്നും നടത്താതെ, അഭിവാദ്യം മാത്രം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റോഡ് ഷോ. പൊരിവെയിലിനെ പോലും വകെവക്കാതെ നൂറുകണക്കിന് പ്രവർത്തകരാണ് കഞ്ചിക്കോട്ട് അമിത് ഷായെ വരവേൽക്കാൻ എത്തിയത്. സംസ്ഥാനത്തെ അദ്ദേഹത്തിെൻറ പ്രചാരണ പര്യടനത്തിെൻറ സമാപനമായിരുന്നു ബുധനാഴ്ച വൈകീട്ട് കഞ്ചിക്കോട് നടന്ന റോഡ്ഷോ.
തീരുമാനിച്ച സമയത്തിനും അരമണിക്കൂർ വൈകിയാണ് ബെമ്ൽ ഹെലിപാഡിൽ അമിത് ഷാ ഹെലികോപ്ടർ ഇറങ്ങിയത്. കൊ ല്ലം ചാത്തന്നൂരിൽനിന്നും വൈകീട്ട് 4.40ഒാടെ ബെമ്ൽ മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ അമിത് ഷാ 5.05നാണ് റോഡ് ഷോ ആരംഭിക്കുന്ന പുതുശ്ശേരി സെൻട്രലിലെത്തിയത്. എസ്കോർട്ട് വാഹനങ്ങളുെട അകമ്പടിയോടെയാണ് ബുള്ളറ്റ് പ്രൂഫ് കാറിൽ റോഡ് ഷോ ആരംഭിക്കുന്ന പുതുശ്ശേരി സെൻട്രലിലേക്ക് എത്തിയത്. വാഹനവ്യൂഹം കണ്ടതോടെ അമിത് ഷാ കീ ജയ് വിളികൾ വാനിൽ മുഴങ്ങി.
പ്രവർത്തകർ അഭിവാദ്യപ്രകടനവുമായി ചുറ്റും കൂടുന്നതിനിടെ, പൊലീസ് ഒരുക്കിയ സുരക്ഷ വലയത്തിലൂടെ അദ്ദേഹം പ്രത്യേകം അണിയിച്ചൊരുക്കിയ തുറന്ന വാഹനത്തിലേക്ക്. വാഹനത്തെ പൊതിഞ്ഞ് തോക്കേന്തിയ സുരക്ഷ ഭടന്മാർ. പൂക്കാവടിയുടേയും വാദ്യമേളങ്ങളുടേയും അകടമ്പടിയോടെയായിരുന്നു പ്രയാണം. ജനങ്ങളുടെ തള്ളിക്കയറ്റം തടയാൻ പൊലീസ് കയർകെട്ടി നിയന്ത്രിച്ചിരുന്നു.
എൻ.ഡി.എയുടെ പാലക്കാട്, മലമ്പുഴ മണ്ഡലം സ്ഥാനാർഥികളായ ഡോ. ഇ. ശ്രീധരൻ, സി. കൃഷ്ണകുമാർ എന്നിവരും ബി.ജെ.പി പാലക്കാട് ജില്ല പ്രസിഡൻറ് ഇ. കൃഷ്ണദാസും തുറന്ന വാഹനത്തിൽ അമിത് ഷാക്ക് ഒപ്പമുണ്ടായിരുന്നു. മുദ്രാവാക്യം മുഴക്കിയും കൊടികൾ വീശിയും പിന്നാലെ നൂറുകണക്കിന് പ്രവർത്തകരും. കൈകൂപ്പിയും കൈകൾ വീശിയും തടിച്ചുകൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്തായിരുന്നു പ്രയാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

