കേരളത്തിന് ഉദാരമായ സഹായം നൽകുമെന്ന് അമിത് ഷാ
text_fieldsന്യൂഡൽഹി/ തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസത്തിന് ഉദാരമായ സഹായം നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത ്രി അമിത് ഷാ കേരളാ ഗവർണർ ജസ്റ്റിസ് പി. സദാശിവത്തെ അറിയിച്ചു. സംസ്ഥാനത്തെ വെള്ളപ്പൊക്ക കെടുതികളെയും രക്ഷാപ്രവർ ത്തനങ്ങളെയും കുറിച്ച് ഗവർണർ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
കൂടാതെ ഉരുൾപൊട്ടിയ ജില്ലകളിൽ കൂടുതൽ സഹായം തേടി അമിത് ഷായുമായി ഫോണിൽ ബന്ധപ്പെടുകയും ചെയ്തിരുന്നു. വർധിക്കുന്ന മരണസംഖ്യ, മാറിത്താമസിച്ചവരുടെ അവസ്ഥ, രക്ഷാപ്രവർത്തനത്തിൽ നേരിടുന്ന പ്രയാസങ്ങൾ, മഴ തുടർന്നാലുള്ള അപകട സാധ്യത തുടങ്ങിയ കാര്യങ്ങൾ ഗവർണർ ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു. തുടർന്നാണ് കേന്ദ്ര സർക്കാർ സഹായം വാഗ്ദാനം ചെയ്തത്.
രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായും ഫോണിൽ ചർച്ച നടത്തിയതായി ഗവർണർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായും ഗവർണർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
