അമിത്ഷാ ഇന്നും നാളെയും കേരളത്തിൽ; രാത്രി കൊച്ചിയിലെത്തും
text_fieldsകൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദർശനായി കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് രാത്രി കൊച്ചിയിലെത്തും. നാളെ രാവിലെ 10 പാലാരിവട്ടം റിനൈ ഹോട്ടലിൽ നടക്കുന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യും.
ബി.ജെ.പി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേകർ, സഹപ്രഭാരി അപരാജിത സാരംഗി, സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന ഭാരവാഹികൾ, സംസ്ഥാന വക്താക്കൾ എൻ.ഡി.എ സംസ്ഥാന കോ- ചെയർമാൻ മോർച്ച സംസ്ഥാന പ്രസിഡന്റുമാർ, മേഖല പ്രസിഡന്റുമാർ മേഖല സംഘടന സെക്രട്ടറിമാർ, മേഖല -ജില്ലാ പ്രഭാരിമാർ, ജില്ല പ്രസിഡന്റുമാർ അടക്കമുള്ള മുതിർന്ന കാര്യകർത്താക്കളാണ് സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുക്കുന്നത്.
കഴിഞ്ഞ മാസവും അമിത്ഷാ കേരളത്തിൽ വന്നിരുന്നു. ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനാണ് ജൂലൈ 11ന് തിരുവനന്തപുരത്തെത്തിയത്. തുടര്‍ന്ന് പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന 36,000 വാര്‍ഡ് തല നേതാക്കൾ പങ്കെടുത്ത നേതൃസംഗമം അമിത് ഷാ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ നാല് റവന്യൂ ജില്ലകളിലെ വാര്‍ഡ് സമിതി അംഗങ്ങളാണ് ഇതിൽ പങ്കെടുത്തത്. മറ്റു പത്ത് റവന്യൂ ജില്ലകളിലെ അഞ്ചംഗ വാര്‍ഡ് സമിതി അംഗങ്ങളും പഞ്ചായത്ത് മുതല്‍ ജില്ലാ തലം വരെയുള്ള നേതാക്കളും വെര്‍ച്വലായും പങ്കെടുത്തിരുന്നു. തുടർന്ന് കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

