Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mullappally Ramachandran
cancel
Homechevron_rightNewschevron_rightKeralachevron_rightഅമിത്​ ഷാ കേരളത്തിൽ...

അമിത്​ ഷാ കേരളത്തിൽ വന്നത്​ സി.പി.എം-ബി.ജെ.പി വോട്ട്​ ധാരണ ഉറപ്പിക്കാൻ -മുല്ലപ്പള്ളി

text_fields
bookmark_border

തിരുവനന്തപുരം: സി.പി.എം-ബി.ജെ.പി വോട്ട്​ ധാരണ ഉറപ്പിക്കാനാണ്​ കേന്ദ്രമന്ത്രി അമിത് ​ഷാ കേരളത്തിൽ വന്നതെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ. വട്ടിയൂർക്കാവിൽ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലാണ്​ ആദ്യം വോട്ട്​ കച്ചവടം നടന്നത്​. കെ. മുരളീധരന്​ പിന്നിൽ ബി.ജെ.പി രണ്ടാം സ്ഥാനത്തായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ട്​ സി.പി.എം സ്ഥാനാർഥിക്ക്​ പോയെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.

മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും മറുപടി പറയാതെ ചോദ്യം ചോദിച്ചുകൊണ്ടിരിക്കുകയാണ്​. മറുപടി പറയാത്തത്​ അവിശുദ്ധ കൂട്ടുകെട്ട്​്​ മൂലമാണ്​. വോട്ടർപട്ടികയിലെ ക്രമ​ക്കേട്​ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷനിൽ ഉന്നയിക്കും.

തെരഞ്ഞെടുപ്പ്​ സർ​േവകളിൽ വിശ്വാസമില്ല. ജനങ്ങളിലാണ്​ വിശ്വാസം. 800 കോടി രൂപയാണ്​ പി.ആർ വർക്കിനായി സർക്കാർ വിനിയോഗിച്ചത്​. ​തങ്ങൾക്ക്​ പരിപാടിയുടെ ഹോർഡിങ്​സ്​ പോലും വെക്കാൻ പണമില്ല. സ്ഥാനാർഥികൾക്ക്​ പ്രചാരണത്തിന്​ പണമില്ല.

സോളാർ ​കേസിൽ പരാതിക്കാരിയുടെ ആരോപണത്തിൽ തെളിവില്ലെന്നാണ്​ മുഖ്യമന്ത്രിയുടെ കീഴിലെ ക്രൈംബ്രാഞ്ച്​ കണ്ടെത്തിയത്​. ഇതോടെ സമുന്നത നേതാവിനെ വേട്ടയാടിയതിന്​ അന്ത്യം കുറിക്കാനായി. പൗരത്വ നിയമം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തമാശയാണ്​. കന്യാസ്​ത്രീകൾക്കെതിരായ അക്രമത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഗവർണറോട്​ ഇടപെടൽ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mullappally Ramachandranassembly election 2021
News Summary - Amit Shah came to Kerala to strengthen CPM-BJP vote understanding - Mullappally
Next Story