അമൃതാനന്ദമയി മഠത്തിലെത്തിയ അമേരിക്കൻ പൗരന് മർദനം
text_fieldsകരുനാഗപ്പള്ളി: അമൃതാനന്ദമയി മഠത്തിലെത്തിയ അമേരിക്കൻ പൗരന് ക്രൂര മർദനം. ഇയാളെ അവശനിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാരിയോ പോൾ (37) എന്നയാൾക്കാണ് മർദനമേറ്റത്. ഇയാളുടെ കണ്ണ്, നട്ടെല്ല്, വൃക്ക, നെഞ്ച് തുടങ്ങിയവക്ക് ഗുരുതര പരിക്കുണ്ട്. അപകടാവസ്ഥ തരണം ചെയ്തിട്ടിെല്ലന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
മഠത്തിലും പരിസരത്തെ കടകളിലും അക്രമം കാട്ടിയതാണ് മർദനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. അക്രമം കാട്ടിയ യുവാവിനെ മഠത്തിലെ മറ്റ് അന്തേവാസികളും പുറത്തുള്ളവരും മർദിച്ച് കീഴടക്കി പൊലീസിനെ ഏൽപിക്കുകയായിരുന്നത്രേ. കലക്ടറുടെയും മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും നിർദേശാനുസരണം പൊലീസ് യുവാവിനെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അമൃതാനന്ദമയിയുടെ 64ാമത് ജന്മദിനാഘോഷത്തിെൻറ ഭാഗമായി മഠത്തിൽ ആഘോഷങ്ങൾ നടക്കുന്നതിനിടെ ശനിയാഴ്ച വൈകീട്ടാണ് സംഭവം.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് മഠത്തിൽ എത്തുന്നത് പ്രമാണിച്ച് കലക്ടർ, ഇൻറലിജൻസ് വിഭാഗം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയ മുഴുവൻ സുരക്ഷാ ഉദ്യോഗസ്ഥരും മഠത്തിലും പരിസരത്തുമുള്ളപ്പോഴാണ് സംഭവം. ഇയാൾ മേനാവിഭ്രാന്തിയുള്ള ആളാണെന്നും പ്രകോപനം കാട്ടി ആക്രമണമഴിച്ചുവിട്ടപ്പോൾ മറ്റുള്ളവർ പ്രതിരോധിക്കാൻ ശ്രമിക്കവെ പരിക്കേറ്റതാണെന്നുമാണ് അധികൃതർ പറയുന്നത്. മഠത്തിലും പുറത്തുമുള്ള ചിലർക്ക് യുവാവിെൻറ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനായി ഒരുമാസം മുമ്പാണ് മാരിയോ പോൾ അമേരിക്കയിൽനിന്ന് മഠത്തിലെത്തിയതെന്ന് അറിയുന്നു. വ്യാപാര സ്ഥാപന ഉടമകളുടെ പരാതിയെ തുടർന്ന് യുവാവിനെതിരെയും വിദേശ പൗരനെ ആക്രമിച്ച് ബന്ദിയാക്കിയതിന് ആക്രമിച്ചവർക്കെതിരെയും കരുനാഗപ്പള്ളി പൊലീസ് കേസെടുത്തിട്ടുണ്ട്. 2012 ആഗസ്റ്റ് നാലിന് അമൃതാനന്ദമയി മഠത്തിൽ സത്നംസിങ് എന്ന യുവാവിനെ ക്രൂരമായി മർദിച്ച് അവശനാക്കി ഇരുകൈകളും ബന്ധിച്ച് ഗുരുതരാവസ്ഥയിൽ പൊലീസിന് കൈമാറിയിരുന്നു. ഇയാൾ പിന്നീട് ഊളമ്പാറ മേനാരോഗാശുപത്രിയിൽ മരിക്കാനിടയായത് വൻ വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
