Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭേ​ദ​ഗ​തി നി​ർ​ദേ​ശം...

ഭേ​ദ​ഗ​തി നി​ർ​ദേ​ശം വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​നു​ള്ള മ​ര​ണ​വാ​റ​ൻ​റ​്​​

text_fields
bookmark_border
ഭേ​ദ​ഗ​തി നി​ർ​ദേ​ശം വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​നു​ള്ള മ​ര​ണ​വാ​റ​ൻ​റ​്​​
cancel

കൊച്ചി: കേന്ദ്ര സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന വിവരാവകാശ നിയമ ഭേദഗതി നിർദേശങ്ങളിൽ ഒന്ന് തങ്ങൾക്കും നിയമത്തിന് തന്നെയുമുള്ള ‘മരണവാറൻറ്’ ആയി മാറുമെന്ന ആശങ്കയിൽ വിവരാവകാശ പ്രവർത്തകർ. വിവരാവകാശ അപേക്ഷ പിൻവലിക്കാനും അപേക്ഷകൻ മരിച്ചാൽ അപേക്ഷയിലുള്ള തുടർ നടപടി നിർത്തിവെക്കാനുമുള്ള ഭേദഗതി നിർദേശമാണ് വിവാദമാകുന്നത്. അപേക്ഷ നൽകിയ വ്യക്തി സ്വാഭാവികമോ അസ്വാഭാവികമോ ആയി മരണമടഞ്ഞാൽ തുടർനടപടി നിലക്കുമെന്നത് ഒരർഥത്തിൽ വിവരാവകാശ പ്രവർത്തകരുടെ ജീവന് കടുത്ത ഭീഷണി ഉയർത്തുന്ന നിർദേശമാണ്. 2005ൽ നടപ്പാക്കിയ വിവരാവകാശ നിയമത്തിൽ 2012ൽ കാര്യമായ ഭേദഗതി കൊണ്ടുവന്നിരുന്നു. അന്ന് നടപ്പാക്കാൻ ശ്രമിക്കുകയും കടുത്ത എതിർപ്പ് കാരണം മാറ്റിവെക്കുകയും ചെയ്ത വ്യവസ്ഥയാണ് പുതിയ രൂപത്തിൽ വീണ്ടും കൊണ്ടുവരാൻ ശ്രമിക്കുന്നത്.

വിവരാവകാശ നിയമത്തിൽ മാറ്റങ്ങൾ സംബന്ധിച്ച നിർദേശങ്ങളിൽ പൊതുജനാഭിപ്രായം ക്ഷണിച്ച് കേന്ദ്ര സർക്കാർ ഇറക്കിയ വിജ്ഞാപനത്തിലാണ് നിയമത്തെയും വിവരാകാശ പ്രവർത്തകരെയും ഇല്ലായ്മ ചെയ്യുന്ന തരത്തിലുള്ള നിർദേശമുള്ളത്. നിലവിൽ വിവരാവകാശ അപേക്ഷകൻ മരണമടഞ്ഞാലും നടപടി തുടരും. വിവരം അപേക്ഷക​െൻറ വിലാസത്തിലേക്ക് അയക്കും. മറുപടി നൽകുന്നതിനുള്ള നടപടി പുരോഗമിക്കുന്നതിനിെടതന്നെ, അപേക്ഷകന് രേഖാമൂലം അറിയിപ്പ് നൽകി അപേക്ഷ പിൻവലിക്കാമെന്നുള്ള നിർദേശവും അപകടകരമാണ്. ഇത്, വിവരാവകാശ അപേക്ഷകർക്കുമേൽ പിൻവലിക്കുന്നതിന്  സമ്മർദങ്ങൾക്കിടയാക്കും.

വിവരാവകാശ നിയമം നടപ്പാക്കിയതുമുതൽ അപേക്ഷ നൽകിയവർ ആക്രമിക്കപ്പെട്ട സംഭവങ്ങൾ ഒേട്ടറെയുണ്ടായിട്ടുണ്ട്. അറുപതിൽപരം പേർ കൊല്ലപ്പെട്ടിട്ടുമുണ്ട്. നിരവധിപേർ സമ്മർദം സഹിക്കാനാവാതെ ആത്മഹത്യയിലും അഭയംതേടിയിട്ടുണ്ട്. 2017 പിറന്ന് മൂന്നുമാസത്തിനിടെതന്നെ രാജ്യത്തുടനീളം 75 വിവരാവകാശ പ്രവർത്തകർ ആക്രമിക്കപ്പെട്ടതായാണ് കണക്ക്.

ചില സുപ്രധാന വിവരങ്ങൾ പുറത്തുവരരുതെന്ന് ആഗ്രഹിക്കുന്നവർക്ക് കാര്യങ്ങൾ എളുപ്പമാക്കുന്ന ഭേദഗതി നിർദേശമാണ് പുറത്തുവന്നത്. രാഷ്ട്രീയ-ഉദ്യോഗസ്ഥ-കോർപറേറ്റ് കൂട്ടുകെട്ട് വഴി വിവരാവകാശ അപേക്ഷക​െൻറ വിവരങ്ങൾ ചോർത്തിയെടുക്കാനും അയാളുടെമേലോ കുടുംബാംഗങ്ങളുടെമേലോ ഭീഷണിയും സമ്മർദവും ഉപയോഗിച്ച് അപേക്ഷ പിൻവലിപ്പിക്കാനും കഴിയും. പിൻവലിക്കാൻ  തയാറാല്ലാത്തവരെ ഇല്ലാതാക്കിയാലും വിവരം പുറത്തുവരിെല്ലന്ന് ഉറപ്പുവരുത്താനാകും. ഇൗ ഭേദഗതി നിർദേശങ്ങൾ നിയമമായാൽ, ആരെയും നോവിക്കാത്ത ചില നിർദോഷ വിവരങ്ങൾ മാത്രമാകും ഭാവിയിൽ പുറത്തുവരുക. അഴിമതിക്കെതിരെ പൊരുതുന്ന പൊതുപ്രവർത്തകർക്ക് സംരക്ഷണം നൽകുന്ന 2011ലെ വിസിൽ േബ്ലാവേഴ്സ് പ്രൊട്ടക്ഷൻ ആക്ടും ഇതോടെ അപ്രസക്തമാകും.

വിവരാവകാശ നിയമം: പ്രധാന ഭേദഗതി നിർദേശങ്ങൾ ഇങ്ങനെ

  • അപേക്ഷ ഫീസ് 50 രൂപയായി ഉയർത്തുക; ആദ്യ 20 കോപ്പി പേജുകൾ സൗജന്യമായി നൽകുക എന്ന വ്യവസ്ഥയിൽ.
  • ഒരു അപേക്ഷയിൽ പരമാവധി 500 വാക്കുകൾ  എന്ന വ്യവസ്ഥ ഒഴിവാക്കുക. വിവരാവകാശ നിയമത്തിലെ ആദ്യ ഖണ്ഡികക്ക് ഇൗ നിബന്ധന എതിരാണ് എന്നതാണ് കാരണം.
  • ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർക്ക് നൽകാവുന്ന സൗജന്യപേജുകളുടെ എണ്ണം പരിമിതപ്പെടുത്തുക. ദാരിദ്ര്യരേഖക്ക് താഴെയുള്ള കൂലിപ്പണിക്കാരെയും മറ്റും ഉപയോഗപ്പെടുത്തി വൻകിട കരാറുകാരും മറ്റും വിവരാവകാശ നിയമത്തിലെ സൗജന്യം ഉപയോഗപ്പെടുത്തുന്നുവെന്ന സൂചനയെത്തുടർന്നാണിത്.
  • വിവരാവകാശ അപേക്ഷക്കുള്ള ഫീസ് അടവ് 2, 10, 50 രൂപ മുഖവിലയുള്ള ആർ.ടി.െഎ സ്റ്റാമ്പ് വഴിയാക്കുക.  പോസ്റ്റൽ ഒാർഡർ വഴി ഫീസടക്കുന്നത് കൈകാര്യച്ചെലവ് വഴി തപാൽവകുപ്പിന് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുണ്ട്.
  • ഒാരോ ആഴ്ചയുടെയും അവസാന പ്രവൃത്തിദിനത്തിലെ ഉച്ചക്കുശേഷമുള്ള സെഷൻ മുഖ്യ വിവരാവകാശ കമീഷണർ വാദംകേൾക്കലിനായി മാറ്റിവെക്കും.
  • വാദം കേൾക്കുന്നതിന് 30 ദിവസം മുമ്പ് നിർബന്ധമായും ബന്ധപ്പെട്ടവർക്ക് നോട്ടീസ് അയക്കും.
  • ഒാരോ വിവരാവകാശ അപേക്ഷയോടൊപ്പവും അപേക്ഷക​െൻറ തിരിച്ചറിയൽ രേഖ സമർപ്പിക്കണം. പോസ്റ്റ് ബോക്സ് നമ്പർ നൽകി വ്യാജ വിവരാവകാശ അപേക്ഷ സമർപ്പിച്ച് വിവരങ്ങൾ ദുരുപയോഗപ്പെടുത്തുന്ന പ്രവണത ഒഴിവാക്കാനാണിത്.
  • കേന്ദ്ര പൊതു അധികാരികൾക്കുള്ള വിവരാവകാശ അപേക്ഷകൾ രാജ്യത്തെ 1,60,000 തപാലാപ്പീസുകളിൽനിന്ന് സൗജന്യമായി അയക്കാൻ സംവിധാനം ഏർെപ്പടുത്തും.
  • അപേക്ഷക​െൻറ മരണം കാരണമായി വിവരാവകാശ അപേക്ഷയിലെ പ​െൻറിങ് കേസുകൾ അവസാനിപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Right to Information act
News Summary - amendment suggession is a death warrent of right to information act
Next Story