Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുൻകൂർ അടച്ചതുക...

മുൻകൂർ അടച്ചതുക തിരിച്ചുനൽകാൻ മോട്ടോർ വാഹന വകുപ്പിൽ നിയമഭേദഗതി

text_fields
bookmark_border
മുൻകൂർ അടച്ചതുക തിരിച്ചുനൽകാൻ മോട്ടോർ വാഹന വകുപ്പിൽ നിയമഭേദഗതി
cancel

കോ​ഴി​ക്കോ​ട്: വാ​ഹ​ന​യു​ട​മ​ക​ൾ മു​ൻ​കൂ​ർ അ​ട​ച്ച നി​കു​തി, ഫീ​സ് എ​ന്നി​വ തി​രി​ച്ചു​ന​ൽ​കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ നി​യ​മ​ഭേ​ദ​ഗ​തി. കേ​ന്ദ്ര/​കേ​ര​ള മോ​ട്ടോ​ർ വാ​ഹ​ന ച​ട്ട​പ്ര​കാ​രം ഈ​ടാ​ക്കു​ന്ന ഫീ​സ്, കേ​ര​ള മോ​ട്ടോ​ർ വാ​ഹ​ന ടാ​ക്സേ​ഷ​ൻ നി​യ​മ​പ്ര​കാ​രം ഈ​ടാ​ക്കു​ന്ന വാ​ഹ​ന​നി​കു​തി തു​ട​ങ്ങി​യ​വ റീ​ഫ​ണ്ട് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി നി​ല​നി​ന്ന പ്ര​ശ്ന​ത്തി​നാ​ണ് ഇ​തോ​ടെ പ​രി​ഹാ​ര​മാ​യ​ത്.

ഫീ​സ്, നി​കു​തി എ​ന്നി​വ​യി​ൽ ഇ​തു​വ​രെ വ്യ​ത്യ​സ്ത ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ചു​വ​ന്ന​ത്. കേ​ര​ള മോ​ട്ടോ​ർ വാ​ഹ​ന ടാ​ക്സേ​ഷ​ൻ നി​യ​മം അ​നു​സ​രി​ച്ച് ഒ​രു​വ​ർ​ഷ​ത്തേ​ക്കോ അ​തി​നു മു​ക​ളി​ലു​ള്ള കാ​ല​യ​ള​വി​ലേ​ക്കോ നി​കു​തി അ​ട​ച്ച​ശേ​ഷം ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കു​ക​​യോ വാ​ഹ​നം മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് എ​ൻ.​ഒ.​സി​യെ​ടു​ത്ത് പോ​വു​ക​യോ ചെ​യ്താ​ൽ എ​ൻ.​ഒ.​സി​യെ​ടു​ത്ത് ഒ​രു​വ​ർ​ഷ​ത്തി​ന​കം റീ​ഫ​ണ്ടി​ന് അ​പേ​ക്ഷി​ക്കു​ക​യാ​ണെ​ങ്കി​ൽ തു​ക തി​രി​ച്ചു​ന​ൽ​കും.വാ​ഹ​ന​ത്തി​ന്റെ യ​ഥാ​ർ​ഥ നി​കു​തി തു​ക​യേ​ക്കാ​ൾ കൂ​ടി​യ തു​ക അ​ട​ച്ചാ​ലും പ​ണം തി​രി​ച്ചു​കി​ട്ടും. തെ​റ്റാ​യി നി​കു​തി അ​ട​ക്കു​ക​യോ, തെ​റ്റാ​യ ഹെ​ഡി​ൽ നി​കു​തി അ​ട​ക്കു​ക​യോ ചെ​യ്താ​ൽ ഒ​രു​വ​ർ​ഷ​ത്തി​ന​കം റീ​ഫ​ണ്ടി​ന് അ​പേ​ക്ഷ ന​ൽ​കി​യാ​ൽ പ​ണം തി​രി​ച്ചു​കി​ട്ടും.

കേ​ര​ള മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ച​ട്ട​മ​നു​സ​രി​ച്ച് അ​പേ​ക്ഷ​യോ​ടൊ​പ്പം ഫീ​സ് അ​ധി​ക​മാ​യി അ​ട​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ മൂ​ന്നു​മാ​സ​ത്തി​ന​കം വാ​ഹ​ന ഉ​ട​മ​ക​ൾ റീ​ഫ​ണ്ടി​ന് അ​പേ​ക്ഷി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​നു​വ​ദി​ച്ചു ന​ൽ​കും. തെ​റ്റാ​യി ഫീ​സ് അ​ട​ച്ചാ​ലും ഒ​രു​വ​ർ​ഷ​ത്തി​ന​കം റീ​ഫ​ണ്ടി​ന് അ​പേ​ക്ഷി​ച്ചാ​ൽ പ​ണം തി​രി​കെ ല​ഭി​ക്കും. ഓ​ഫി​സ് മാ​റി ഫീ​സ് അ​ട​ച്ചാ​ൽ അ​പേ​ക്ഷ പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ങ്കി​ൽ തു​ക റീ​ഫ​ണ്ട് ചെ​യ്യും. ഏ​തെ​ങ്കി​ലും സേ​വ​ന​ത്തി​ന് ഓ​ൺ​ലൈ​നാ​യി ഫീ​സ് അ​ട​ച്ച​ശേ​ഷം ഓ​ൺ​ലൈ​നാ​യോ അ​ല്ലാ​തെ​യോ സേ​വ​ന​ത്തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഒ​രു​വ​ർ​ഷ​ത്തി​ന​കം റീ​ഫ​ണ്ടി​ന് അ​പേ​ക്ഷി​ക്കു​ക​യാ​ണെ​ങ്കി​ൽ പ​രി​ഗ​ണി​ക്കും.ഫാ​ൻ​സി ന​മ്പ​ർ ബു​ക്ക് ചെ​യ്ത വ്യ​ക്തി​ക​ൾ ലേ​ല​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ അ​ട​ച്ച റി​സ​ർ​വേ​ഷ​ൻ തു​ക മ​ട​ക്കി ന​ൽ​കും. കോ​മ്പൗ​ണ്ടി​ങ് ഫീ​സ് തെ​റ്റാ​യി അ​ട​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും റീ​ഫ​ണ്ട് ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AmendmentMotor Vehicle Departmentrefund
News Summary - Amendment in Motor Vehicle Department to refund advance payments
Next Story