Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​കോൾ കേരളയിലെ...

സ്​കോൾ കേരളയിലെ സ്ഥിരപ്പെടുത്തൽ ഉത്തരവിൽ ഭേദഗതി

text_fields
bookmark_border
‘SCOLE Kerala’ stabilization; Order to fill the reservation gap in future appointments
cancel

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്​ കീ​ഴി​ലെ സ്​​കോ​ൾ കേ​ര​ള (പ​ഴ​യ ഒാ​പ​ൺ സ്​​കൂ​ൾ)​യി​ൽ സി.​പി.​എം അം​ഗ​ങ്ങ​ളെ​യും പാ​ർ​ട്ടി​ബ​ന്ധു​ക്ക​ളെ​യും സ്ഥി​ര​പ്പെ​ടു​ത്തി​യ​ത്​ ഹൈ​കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ ന​ട​പ്പി​ൽ വ​രു​ത്തി​യാ​ൽ മ​തി​യെ​ന്ന്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്.

സ്​​കോ​ൾ കേ​ര​ള​യി​ൽ സ്ഥി​ര​പ്പെ​ടു​ത്ത​ൽ നി​യ​മ​ന​ങ്ങ​ൾ സ്​​റ്റേ ചെ​യ്​​തു​ള്ള ഹൈ​കോ​ട​തി ഉ​ത്ത​ര​വ്​ നി​ല​നി​ൽ​ക്കെ​യാ​ണ്​ മ​ന്ത്രി​സ​ഭ 54 പേ​രെ സ്ഥി​ര​പ്പെ​ടു​ത്തി​യ​ത്.

ഉ​ത്ത​ര​വ്​ ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്ന്​ സ​ർ​ക്കാ​റി​ന്​ ഹൈ​കോ​ട​തി കോ​ട​തി​യ​ല​ക്ഷ്യ നോ​ട്ടീ​സ്​ അ​യ​ക്കു​ക​യും തു​ട​ർ​ന​ട​പ​ടി ആ​രം​ഭി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

ഇ​തി​നെ​തു​ട​ർ​ന്ന്​ മ​റു​പ​ടി ന​ൽ​കാ​ൻ മാ​ർ​ച്ച്​ 31വ​രെ സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ സാ​വ​കാ​ശം തേ​ടി. ഇ​തി​​ന്​ മു​ന്നോ​ടി​യാ​യാ​ണ്​ 54 പാ​ർ​ട്ടി​ക്കാ​രെ​യും ബ​ന്ധു​ക്ക​ളെ​യും സ്ഥി​ര​പ്പെ​ടു​ത്തി​യ ഉ​ത്ത​ര​വി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി ക​ഴി​ഞ്ഞ​ദി​വ​സം ഉ​ത്ത​ര​വി​റ​ക്കി​യ​ത്. എ​ന്നാ​ൽ പാ​ർ​ട്ടി​ക്കാ​രെ​യും ബ​ന്ധു​ക്ക​ളെ​യും സ്ഥി​ര​പ്പെ​ടു​ത്താ​ൻ വ​ഴി​യൊ​രു​ക്കി​യ സ്​​കീം അം​ഗീ​ക​രി​ക്കു​ന്നു എ​ന്ന്​ ഭേ​ദ​ഗ​തി ഉ​ത്ത​ര​വി​ലും ആ​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

സ്​​കീം അം​ഗീ​ക​രി​ച്ച​തു​ത​ന്നെ കോ​ട​തി​യ​ല​ക്ഷ്യ​മാ​ണെ​ന്നാ​ണ്​ ഹ​ര​ജി​ക്കാ​രു​ടെ വാ​ദം. സ​ർ​ക്കാ​റി​െൻറ അ​വ​സാ​ന​കാ​ല​ത്ത്​ ന​ട​ത്തി​യ പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ളി​ൽ ഏ​റെ വി​വാ​ദ​മു​യ​ർ​ത്തി​യ​താ​യി​രു​ന്നു സ്​​കോ​ൾ കേ​ര​ള​യി​ലെ സ്ഥി​ര​പ്പെ​ടു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala governmentSCOLE Keralaillegal appointment
News Summary - Amendment for appointments orders in scole kerala
Next Story