Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമീബിക് മസ്തിഷ്കജ്വരം...

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് നഴ്സ് മരിച്ചു

text_fields
bookmark_border
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് നഴ്സ് മരിച്ചു
cancel

അമ്പലപ്പുഴ: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതിനെ തുടർന്ന് നഴ്സ് മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 19ാം വാർഡ് നീർക്കുന്നം കളത്തിൽ വിജയൻ-അമ്പിളി ദമ്പതികളുടെ മകൾ ആര്യമോള്‍ (26) ആണ് മരിച്ചത്.

വിദേശത്ത് ജോലിക്ക് പോകാൻ ആര്യ ബംഗളൂരുവിലെ ജോലി രാജി വെച്ച് രണ്ടുമാസം മുമ്പ് നാട്ടിലെത്തിയിരുന്നു. ഒരുമാസം മുമ്പ് രോഗലക്ഷണങ്ങൾ കണ്ടതോടെ ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സ തേടി.

ആശുപത്രി വിട്ട ശേഷം വീണ്ടും രോഗലക്ഷണങ്ങൾ കണ്ടതോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയോളം ചികിത്സയിൽ കഴിഞ്ഞു. രോഗം കൂടിയതോടെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ഇവിടെ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്.

സംസ്കാരം വീട്ടുവളപ്പിൽ നടന്നു. മത്സ്യത്തൊഴിലാളി കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു ആര്യ. സൂര്യ, രേവതി എന്നിവർ സഹോദരിമാരാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha Newsnurse diedAmebic Encephalitis
News Summary - Amebic encephalitis: Nurse dies
Next Story