Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമീബിക്ക് മസ്തിഷ്‌ക...

അമീബിക്ക് മസ്തിഷ്‌ക ജ്വരം: ജാഗ്രത മുന്നറിയിപ്പ്

text_fields
bookmark_border
അമീബിക്ക് മസ്തിഷ്‌ക ജ്വരം: ജാഗ്രത മുന്നറിയിപ്പ്
cancel

തി​രു​വ​ന​ന്ത​പു​രം: വേ​ന​ല്‍ക്കാ​ല​ത്ത് അ​മീ​ബി​ക്ക് മ​സ്തി​ഷ്‌​ക ജ്വ​രം (അ​മീ​ബി​ക്ക് മെ​നി​ഞ്ചോ​എ​ന്‍സെ​ഫ​ലൈ​റ്റി​സ്) വ​ര്‍ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍ജ്. ശു​ദ്ധ​മ​ല്ലാ​ത്ത വെ​ള്ള​ത്തി​ല്‍ കു​ളി​ക്കു​ക​യോ മു​ഖം ക​ഴു​കു​ക​യോ ചെ​യ്യ​രു​ത്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ വെ​ള്ള​ത്തി​ന്റെ ഗു​ണ​നി​ല​വാ​രം ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ പ​രി​ശോ​ധി​ക്കു​ക​യും ആ​വ​ശ്യ​മാ​യ മു​ന്‍ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണം. ജ​ല​സ്രോ​ത​സു​ക​ള്‍ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണം. ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രു​ടെ നി​ര്‍ദേ​ശാ​നു​സ​ര​ണം കി​ണ​റു​ക​ളും ടാ​ങ്കു​ക​ളും ക്ലോ​റി​നേ​റ്റ് ചെ​യ്ത് ശു​ദ്ധ​മാ​ക്ക​ണം. നീ​ന്ത​ല്‍ കു​ള​ങ്ങ​ള്‍ ക്ലോ​റി​നേ​റ്റ് ചെ​യ്യ​ണം. മ​സ്തി​ഷ്‌​ക​ജ്വ​രം ബാ​ധി​ക്കു​ന്ന​വ​ര്‍ക്ക് അ​മീ​ബി​ക്ക് മ​സ്തി​ഷ്‌​ക ജ്വ​രം ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ കൂ​ടി ന​ട​ത്താ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്. മ​സ്തി​ഷ്‌​ക ജ്വ​ര​ത്തി​ന്റെ ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണു​ന്ന​വ​ര്‍ എ​ത്ര​യും​വേ​ഗം ചി​കി​ത്സ തേ​ട​ണം. സം​സ്ഥാ​ന​ത്തെ എ​ല്ലാ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ​യും മൈ​ക്രോ​ബ​യോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ അ​മീ​ബ ക​ണ്ടെ​ത്താ​നു​ള്ള സം​വി​ധാ​ന​മു​ണ്ട്. നി​ശ്ച​ല​വും ശു​ദ്ധീ​ക​രി​ക്കാ​ത്ത​തു​മാ​യ ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ ചാ​ടു​ന്ന​തും മു​ങ്ങു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. നീ​ന്തു​ക​യോ മു​ങ്ങു​ക​യോ ചെ​യ്യു​മ്പോ​ൾ നോ​സ് ക്ലി​പ്പ് ഉ​പ​യോ​ഗി​ക്കു​ക​യോ മൂ​ക്ക് വി​ര​ലു​ക​ളാ​ല്‍ മൂ​ടു​ക​യോ ചെ​യ്യ​ണം. നീ​ന്ത​ല്‍ക്കു​ള​ങ്ങ​ള്‍, വാ​ട്ട​ര്‍ തീം ​പാ​ര്‍ക്കു​ക​ള്‍, സ്പാ​ക​ള്‍ എ​ന്നി​വ നി​ഷ്‌​ക​ര്‍ഷി​ച്ച തോ​തി​ലു​ള്ള ക്ലോ​റി​നേ​റ്റ്​ ചെ​യ്ത​തി​ന്റെ ര​ജി​സ്റ്റ​ര്‍ നി​ര്‍ബ​ന്ധ​മാ​യും സൂ​ക്ഷി​ക്ക​ണം. പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ രോ​ഗി​ക​ള്‍ ശു​ദ്ധീ​ക​രി​ച്ച ജ​ലം ഉ​പ​യോ​ഗി​ച്ച് മാ​ത്ര​മേ വ്ര​ണ​ങ്ങ​ള്‍ ക​ഴു​കി വൃ​ത്തി​യാ​ക്കാ​ന്‍ പാ​ടു​ള്ളൂ​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Govtkerala health departmentwarningCautionKerala NewsAmebic Encephalitis
News Summary - Amoebic encephalitis: Caution warning
Next Story