Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമ്പൂ​രി കൊലപാതകം:...

അമ്പൂ​രി കൊലപാതകം: രണ്ടാം പ്രതി രാഹുൽ കുറ്റം സമ്മതിച്ചു

text_fields
bookmark_border
Rakhi-mo
cancel

വെള്ളറട: അമ്പൂരി രാഖിവധക്കേസിൽ പിടിയിലായ മുഖ്യപ്രതി അഖിലി​​െൻറ സഹോദരൻ രാഹുൽ കുറ്റം സമ്മതിച്ചു. താനും സഹോദര നും ചേർന്ന്​ കഴുത്ത്​ മുറുക്കിയാണ്​ രാഖിയെ കൊലപ്പെടുത്തിയതെന്ന്​ ഇയാൾ സമ്മതിച്ചതായി പൊലീസ്​ പറഞ്ഞു. ഇയാളാ ണ്​ കൊലപാതകത്തിലെ പ്രധാന പ്രതിയെന്ന വിലയിരുത്തലിലാണ്​ പൊലീസ്​. കൊലക്ക്​ ഉപയോഗിച്ച കാറും പൊലീസ് കണ്ടെത്തി. തമിഴ്‌നാട്ടിലെ തൃപ്പരപ്പ്​ തൃക്കാട്ട് മേലേക്കരവീട്ടില്‍ രതീഷ് എന്ന സൈനിക​​െൻറ വീട്ടില്‍നിന്നാണ് കാര്‍ കണ്ടെത്തിയത്. കാര്‍ രതീഷി​​േൻറതുതന്നെയാണെന്ന്​ പൊലീസ് പറഞ്ഞു. ഒപ്പം ജോലി ചെയ്യുന്ന രതീഷി​​െൻറ കാര്‍ വിവാഹാവശ്യത്തിനെന്നുപറഞ്ഞ് 19ന് അഖില്‍ കടം വാങ്ങുകയായിരുന്നു. ജോലിസ്ഥലത്തുനിന്ന്​ രതീഷ് നിർദേശിച്ച പ്രകാരം വീട്ടുകാര്‍ കാർ നൽകി. 27ന് രാഹുലാണ് കാര്‍ തിരികെ എത്തിച്ചതെന്ന്​ വീട്ടുകാര്‍ പറഞ്ഞു. തൃപ്പരപ്പിൽ രാഹുലുമായി പൊലീസ്​ തെളിവെടുപ്പ്​ നടത്തി. കാറില്‍നിന്ന് ഫോറന്‍സിക് വിദഗ്ധര്‍ തെളിവ്​ ശേഖരിച്ചു. മൊഴി രേഖപ്പെടുത്തിയശേഷം ഞായറാഴ്​ച​ രാഹുലിനെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.

രാഖിയെ വധിക്കാന്‍ ദിവസങ്ങളെടുത്ത് പദ്ധതിയിട്ടതി​​െൻറ മുഖ്യസൂത്രധാരന്‍ രാഹുലാണെന്നാണ്​ പൊലീസ്​ പറയുന്നത്​. ഇതര മതവിശ്വാസിയായ രാഖിയെ അനുജന്‍ വിവാഹം കഴിക്കുന്നതില്‍ ഇയാള്‍ക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. അത്തരത്തിലൊരു വിവാഹബന്ധം ആർ.എസ്​.എസ്​, ക്ഷേത്ര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്ന ഇമേജിന് കോട്ടമുണ്ടാക്കുമെന്ന് ഇയാള്‍ കരുതിയിരുന്നു. അതിനാൽ കുടുംബത്തിന്​ ചീത്തപ്പേരുണ്ടാകാതിരിക്കാനും സാമ്പത്തികം ലക്ഷ്യമാക്കിയുമാണ് മറ്റൊരു വിവാഹത്തിന് അഖില്‍ തയാറെടുത്തത്. അഖിലി​​െൻറ വിവാഹം രാഖി തടഞ്ഞതിനാലാണ്​ കൊല്ലാന്‍ തീരുമാനിച്ചത്. രാവിലെ കാറില്‍ കയറ്റി വീട്ടിലേക്ക്​ കൊണ്ടുപോയത്​ കൊലപ്പെടുത്താനാണെന്നും രാഹുല്‍ പൊലീസിനോട്​ സമ്മതിച്ചതായാണ്​ വിവരം.

മലയിന്‍കീഴിലെ ഒളിയിടത്തില്‍നിന്ന്​ രാഹുലിനെ പിടിച്ചെന്നാണ്​ പൊലീസ്​ പറയുന്നത്​. എന്നാൽ, വെള്ളിയാഴ്​ച രാവിലെതന്നെ മകൻ നെയ്യാറ്റിൻകര ഡിവൈ.എസ്​.പി മുമ്പാകെ കീഴടങ്ങിയിരുന്നെന്ന്​ ഇയാളുടെ പിതാവ്​ വ്യക്തമാക്കിയിരുന്നു.

നെയ്യാറ്റിന്‍കര ഡിവൈ.എസ്​.പി അനില്‍കുമാറി​​െൻറ നിർദേശപ്രകാരം വെള്ളറട സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ബിജു, പൂവാര്‍ സര്‍ക്കിള്‍ ഇന്‍സ്​​െപക്ടര്‍ രാജീവ്​ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഒളിവില്‍ കഴിഞ്ഞിരുന്ന രാഹുലിനെ അറസ്​റ്റ് ​ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsRakhi molAmburi murder case
News Summary - Amburi murder case-Kerala news
Next Story