കാറിലിടിച്ച ആംബുലൻസ് തടഞ്ഞു; ചികിത്സ വൈകി രോഗി മരിച്ചു
text_fieldsഅമ്പലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് വഴിയില്‍ തടഞ്ഞിട്ടതിനാല്‍ ചികിത്സ വൈകി രോഗി മരിച്ചു. താമരക്കുളം മേക്കുംമുറി പാറയിൽ പുത്തൻവീട് പരേതനായ പരീത് റാവുത്തറുടെ ഭാര്യ ഉമൈബാൻ ബീവിയാണ് (75) മരിച്ചത്. ഹൃദ്രോഗത്തെത്തുടര്‍ന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഉമൈബാൻ ബീവിയെ ആംബുലന്‍സില്‍ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിെട പുലര്‍ച്ച രണ്ടോടെ തോട്ടപ്പള്ളിയിലാണ് സംഭവം.
അത്യാസന്നനിലയിലായ രോഗിയെ എത്രയുംവേഗം ആശുപത്രിയില്‍ എത്തിക്കാനുള്ള ആംബുലന്‍സിെൻറ ശ്രമത്തിനിെട മുന്നിൽ പോവുകയായിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്കിട്ടു. അപകടം ഒഴിവാക്കാൻ ആംബുലന്‍സ് വെട്ടിച്ചുമാറ്റുന്നതിനിെട കാറിെൻറ പിന്‍ഭാഗത്ത് ഇടിച്ചു. തുടര്‍ന്ന് കാറിലുണ്ടായിരുന്നവര്‍ ആംബുലന്‍സ് തടഞ്ഞിട്ടു. ഒരുമണിക്കൂറിനുശേഷം മറ്റൊരു ആംബുലൻസിലാണ് ഉമൈബാൻ ബീവിയെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരിച്ചു. ചികിത്സ കിട്ടാന്‍ വൈകിയതാണ് രോഗി മരിക്കാനിടയായതെന്ന് ഡോക്ടര്‍ പറഞ്ഞു.
അപകടത്തിനുശേഷം അമ്പലപ്പുഴ പൊലീസ് ആംബുലന്‍സ് കസ്റ്റഡിയിലെടുത്തെങ്കിലും കാര്‍ വിട്ടുകൊടുത്തു. യഥാസമയം ചികിത്സ ലഭിക്കാതെ രോഗി മരിക്കാനിടയായ സംഭവത്തില്‍ ഉമൈബാൻ ബീവിയുടെ ബന്ധുക്കളും പരാതി നല്‍കും. മക്കൾ: ഷാജഹാൻ, ലൈല, ജമീല, സലീം. മരുമക്കൾ: ലൈല, റഹീം, ഷാജി, റജില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
