
നൗഫൽ
ആംബുലൻസിലെ ബലാത്സംഗം: രണ്ടുപേരുമായെത്തി തെളിവെടുപ്പ്, സംഭവസ്ഥലം സ്ഥിരീകരിച്ചു
text_fieldsപത്തനംതിട്ട: കോവിഡ് ബാധിച്ച പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത് റോഡരികിലെ ഒഴിഞ്ഞ പറമ്പിൽ. പെൺകുട്ടിയെയും പ്രതിയെയും എത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് സ്ഥലം വിമാനത്താവളഭൂമിക്ക് സമീപം റോഡരികിലെ ഒഴിഞ്ഞ പറമ്പാെണന്ന് സ്ഥിരീകരിച്ചത്.
പെൺകുട്ടി മൊഴി നൽകിയത് ആറന്മുള വിമാനത്താവള ഭൂമിയിലായിരുന്നു പീഡനം എന്നായിരുന്നു. പ്രതി നൗഫൽ പറഞ്ഞത് റോഡരികിലെ ഒഴിഞ്ഞ പറെമ്പന്നുമായിരുന്നു. മൊഴികളിലെ വൈരുധ്യം നിമിത്തമാണ് രണ്ടുപേരെയും ഒരുമിച്ച് എത്തിച്ച് തെളിവെടുത്തത്.
ഞായറാഴ്ച ൈവകീട്ട് 5.45ഓടെയാണ് ഇരുവരെയും കൃത്യം നടന്ന സ്ഥലത്ത് എത്തിച്ചത്. ആറന്മുളയിൽനിന്ന് പന്തളത്തേക്കുള്ള പാതയിൽ വിമാനത്താവളഭൂമിക്ക് എതിർവശത്ത് നാൽക്കാലിക്കൽ പാലത്തിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ എത്തിച്ചാണ് തെളിവെടുത്തത്. സ്ഥലം അതുതെന്നയാണെന്ന് പെൺകുട്ടിയും സ്ഥിരീകരിച്ചു.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയശേഷമാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. രണ്ടുപേരും ഒപ്പമുണ്ടായിരുന്ന പൊലീസുകാരും പി.പി.ഇ കിറ്റ് ധരിച്ചിരുന്നു. രണ്ടുപേരും കാണിച്ചുകൊടുത്ത സ്ഥലം ഒന്നാെണന്ന് സംഘം വിലയിരുത്തി. തെളിവെടുപ്പിനുശേഷം പെൺകുട്ടിയെ പന്തളത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിലേക്കും പ്രതിയെ പൊലീസ് സ്റ്റേഷനിലേക്കും മാറ്റി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
