കോഴിക്കോട്: കസ്റ്റംസ് അറസ്റ്റുചെയ്ത എരഞ്ഞിക്കല്‍ സ്വദേശി സംജു കള്ളക്കടത്ത് സ്വർണം വിവിധ കേന്ദ്രങ്ങളിലെത്തിച്ചത് ജീവകാരുണ്യ സംഘടനയുടെ മറവിലെന്ന് സൂചന. എരഞ്ഞിക്കലിലെ പെയിന്‍ ആൻഡ് പാലിയേറ്റിവ് കെയറിെൻറ ആംബുലന്‍സ് ഉപയോഗിച്ചാണ് സ്വര്‍ണം ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്കിയതെന്നാണ് വിവരം. സംജുവിനെ വിശദമായി ചോദ്യം െചയ്ത ശേഷം ആവശ്യമെങ്കിൽ ആംബുലന്‍സിെൻറ രാത്രിയാത്ര വിവരങ്ങള്‍ ഉൾപ്പെടെ അന്വേഷണസംഘം ശേഖരിക്കും.
സംജുവിെൻറ ഭാര്യാപിതാവ് സംഘടനയുടെ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ നിര്‍വാഹക സമിതി അംഗമാണ്. സമാന കേസിൽ ഇദ്ദേഹം നേരത്തെ ആരോപണം നേരിട്ടിരുന്നു. ആംബുലൻസ് ദുരുപയോഗം സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെ ട്രസ്റ്റിെൻറ ഒാഫിസിനുമുന്നിൽ ബി.ജെ.പിയും പോഷകസംഘടനകളും പ്രതിഷേധത്തിന് ഒരുങ്ങിയിരുന്നു. എലത്തൂർ സി.ഐ കെ.കെ. ബിജുവിെൻറ നേതൃത്വത്തിൽ വൻ പൊലീസ് കാവൽ ഏർപ്പെടുത്തി.