Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരോഗിയുമായി പോയ...

രോഗിയുമായി പോയ ആംബുലൻസ്​ തിരുവല്ലയിൽ ലോറിയുമായി കൂട്ടിയിടിച്ചു; നാല്​ പേർക്ക്​ പരിക്ക്​

text_fields
bookmark_border
രോഗിയുമായി പോയ ആംബുലൻസ്​ തിരുവല്ലയിൽ ലോറിയുമായി കൂട്ടിയിടിച്ചു; നാല്​ പേർക്ക്​ പരിക്ക്​
cancel

തിരുവല്ല : അത്യാസന്ന നിലയിലുള്ള രോഗിയുമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രോഗി ഉൾപ്പടെ നാല് പേർക്ക് പരിക്കേറ്റു. പന്തളം പുന്തല നെടിയാല വടക്കേതിൽ രാജു (60), മകൻ രാജീവ്, ആരോഗ്യ പ്രവർത്തകരായ അശ്വതി, ശരണ്യ എന്നിവർക്കാണ് പരിക്കേറ്റത്. 

എം.സി റോഡിൽ തിരുവല്ല തുകലശ്ശേരിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു അപകടം. പക്ഷാഘാതം സംഭവിച്ച് അത്യാസന്ന നിലയിലായ രാജുവിനെയും കൊണ്ട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അപകടം. 

അപകടത്തിൽ സാരമായി പരിക്കേറ്റ നാലുപേരെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം രാജുവിനെ മറ്റൊരു ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ട ആംബുലൻസിൻെറ മുൻഭാഗം പൂർണ്ണമായും തകർന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsambulance accidentmalayalam newsAccident News
News Summary - ambulance hit with lorry; four injured -kerala news
Next Story