Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആംബുലൻസ് ഡ്രൈവർ ദീപ ജോസഫിന് പത്മിനി വർക്കി സ്മാരക പുരസ്‌കാരം

text_fields
bookmark_border
Deepa Joseph
cancel

തിരുവനന്തപുരം: ഇക്കൊല്ലത്തെ പത്മിനി വർക്കി സ്മാരക പുരസ്‌കാരം കേരളത്തിലെ ആദ്യ വനിതാ ആംബുലൻസ് ഡ്രൈവർ ദീപ ജോസഫിന് നൽകും. കോവിഡ് കാലത്തുൾപ്പടെ നിരവധി പേരുടെ ജീവൻ രക്ഷിക്കുവാൻ ദീപ കാണിച്ച ധീരതയും പ്രതിബദ്ധതയും ആണ് പുരസ്‌കാരത്തിന് അർഹയാക്കിയത്.

പത്മിനി വർക്കിയുടെ ചരമ വാർഷിക ദിനമായ ഡിസംബർ 12ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പുരസ്‌കാരം സമർപ്പിക്കും. ഹസ്സൻ മരക്കാർ ഹാളിൽ ഉച്ചക്ക് 2.30ന് നടക്കുന്ന ചടങ്ങിൽ ഒ.എസ് അംബിക എം.എൽ.എ , വനിതാ കമ്മീഷൻ അധ്യക്ഷ സതീ ദേവി, പ്ലാനിംഗ് ബോർഡ് അംഗം മിനി സുകുമാർ , ഗീത നസീർ എന്നിവർ പങ്കെടുക്കും.

2020ൽ കോവിഡ് മൂലം മാറ്റി വെച്ച ദേവകി വാര്യർ സ്മാരക സാഹിത്യ പുരസ്‌കാരവിതരണവും അന്നേ ദിവസം നടക്കും. മേഘ രാധാകൃഷ്ണനാണ് അവാർഡ് ജേതാവ് . ദേവകി വാര്യരെ കുറിച്ചുള്ള കഥാപ്രസംഗം സ്നേഹലത അവതരിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ambulance driver Deepa Joseph receives Padmini Varkey Memorial Award
Next Story