Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൂട്ടിയിടിച്ച ആംബുലൻസുകളിലൊന്ന്​ നിയന്ത്രണംവിട്ട്​ ഇടിച്ചിട്ടു; 12കാരൻ മരിച്ചു

text_fields
bookmark_border
കൂട്ടിയിടിച്ച ആംബുലൻസുകളിലൊന്ന്​ നിയന്ത്രണംവിട്ട്​ ഇടിച്ചിട്ടു; 12കാരൻ മരിച്ചു
cancel

ഗാന്ധിനഗർ: കാൽനട യാത്രക്കാരനായ 12കാരൻ ആംബുലൻസ് തട്ടി മരിച്ചു. പുതുപ്പള്ളി പരിയാരം തേവര ചിറയിൽ റെജിയുടെ മകൻ റോഷിൻ (12) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പത്​ മണിക്ക്​ വാകത്താനത്തിന് സമീപമായിരുന്നു അപകടം. 

കൈതേപ്പാലം ഭാഗത്തുനിന്ന് ഞാലികഴിയിലേക്ക് പുതുപ്പള്ളി പാറേട്ട് ആശുപത്രിയിലെ ജീവനക്കാരുമായി വന്ന ആംബുലൻസ് എതിരെ വന്ന വാകത്താനം പ്രൈമറി ഹെൽത്ത് സ​െൻററി​​െൻറ മാരുതി ഓംനി ആംബുലൻസിൽ ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട മാരുതി വാൻ സമീപത്തെ കടയിലേക്ക് വന്ന കാൽനടക്കാരനായ റോഷിനേയും ഇടിച്ചിട്ടു. ഗുരുതരമായി പരിക്കേറ്റ റോഷിനെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും രാവിലെ11 മണിയോടെ മരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ambulance accident; 12 years old child died -kerala news
Next Story