Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൃതദേഹം ഡാമിൽ...

മൃതദേഹം ഡാമിൽ ഉപേക്ഷിക്കാൻ പദ്ധതിയിട്ടു, ആത്മഹത്യക്കും​ ആലോചിച്ചെന്ന്​

text_fields
bookmark_border
മൃതദേഹം ഡാമിൽ ഉപേക്ഷിക്കാൻ പദ്ധതിയിട്ടു, ആത്മഹത്യക്കും​ ആലോചിച്ചെന്ന്​
cancel
camera_alt??????? ?????????????? ?????????????

തിരുവനന്തപുരം: രാഖിയെ കൊലപ്പെടുത്തി മൃതദേഹം ഡാമിലോ തമിഴ്‌നാട്ടിലോ ഉ​േപക്ഷിക്കാൻ പദ്ധതിയിട്ടതായി പ്രതിക ള്‍ പറഞ്ഞതായി പൊലീസ്​. മൃതദേഹം തമിഴ്‌നാട്ടിലെ ചതുപ്പില്‍ കെട്ടിത്താഴ്ത്താനായിരുന്നു നീക്കം. എന്നാല്‍, മൃതദേ ഹവുമായുള്ള യാത്ര അപകടമാകുമെന്ന വിലയിരുത്തലി​ൽ വീട്ടില്‍ കുഴിച്ചിടുകയായിരുന്നു. കുറ്റം ഏറ്റെടുക്കാനിരുന്നത ് രണ്ടാം പ്രതി രാഹുലാണെന്നും പൊലീസ് കണ്ടെത്തി. അഖിലി​​െൻറ സൈന്യത്തിലെ ജോലി നഷ്​ടപ്പെടാതിരിക്കാനായിരുന്നു ഈ നീക്കം. എന്നാല്‍, കൂട്ടുപ്രതി ആദര്‍ശ് പിടിയിലായതോടെ ആ നീക്കം പൊളിഞ്ഞു​.

അതിനിടെ, പ്രതികളുടെ വീട്ടില്‍നിന് ന് വിഷക്കുപ്പി കണ്ടെത്തി. കുടുംബത്തോടെ ആത്മഹത്യ ചെയ്യാന്‍ വേണ്ടി വാങ്ങി സൂക്ഷിച്ചതാണ് ഫ്യൂരിഡാനെന്നാണ്​ അഖി ല്‍ പൊലീസിന് നൽകിയ മൊഴി. എന്നാല്‍, ഇത് രാഖിക്ക് നല്‍കാന്‍ വാങ്ങിയിരുന്നതാകാമെന്ന്​ പൊലീസ്​ സംശയിക്കുന്നു. കഴ ിഞ്ഞദിവസം ജയിലിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അഖില്‍ ഇക്കാര്യം പറഞ്ഞത്. തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയതു ം വിഷം കണ്ടെത്തിയതും.


രാഖി വധം: പ്രതികൾ കുറ്റം സമ്മതിച്ചെന്ന്​ പൊലീസ്​

വെള്ളറട: അമ്പൂരി രാഖി വധക്കേസിൽ പ്രതികൾ കുറ്റം സമ്മതിച്ചെന്ന് പൊലീസി​​െൻറ റിമാൻഡ് റിപ്പോർട്ട്. വിവാഹം മുടക്കുമെന്ന രാഖിയുടെ ഭീഷണ ി കൊലക്ക് കാരണമായെന്നാണ്​ മുഖ്യപ്രതി അഖിലി​​െൻറ മൊഴി. അഖിലും രാഹുലും ചേർന്നാണ് കൊലപാതകം നടത്തിയത്. തെളിവെടുപ്പിൽ ശാസ്ത്രീയ തെളിവുകൾ ലഭിച്ചെന്നും റിമാൻഡ്​ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

തെളിവെടുപ്പിനിടെ അഖിലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെ തൊണ്ടി മുതലുകൾ പൂർണമായും എടുക്കാതെ പൊലീസ് സംഘത്തിന് മടങ്ങേണ്ടിവന്നിരുന്നു. അതിനാൽ പ്രതികളെ വീണ്ടും കസ്​റ്റഡിയിൽ വാങ്ങി തെളിവെടുപ്പ്​ നടത്താനാണ്​ ഉദ്ദേശിക്കുന്നത്​. കസ്​റ്റഡിയില്‍ വാങ്ങി മറ്റൊരു ദിവസം വിശദമായ തെളിവെടുപ്പിനായാണ് പൊലീസ് തയാറെടുക്കുന്നത്. അതിനായി കോടതിയിൽ അപേക്ഷ നൽകുമെന്ന്​ നെയ്യാറ്റിൻകര ഡി.വൈ.എസ്​.പി പറഞ്ഞു.

കൊലക്കുശേഷം മൃതദേഹത്തില്‍നിന്ന്​ മാറ്റിയ വസ്ത്രം കത്തിച്ചെന്നും വഴിയിലുപേക്ഷിച്ചെന്നും പരസ്പരവിരുദ്ധമായ മൊഴികളാണ്‌ പ്രതികൾ നല്‍കിയിട്ടുള്ളത്. ഇക്കാര്യത്തിലും വ്യക്തതവരുത്തേണ്ടതുണ്ട്​. ജൂൺ 21ന് നടന്ന കൊലപാതകത്തിന്​ രണ്ടുദിവസം മുമ്പ്​ മൃതദേഹം മറവുചെയ്യാൻ​ കുഴിയെടുത്തിരുന്നെന്നത് കരുതിക്കൂട്ടിയുള്ള കൊലയെന്ന വാദം ന്യായീകരിക്കുന്നതാണ്​. അതിന്​ സമീപവാസിയും മൂന്നാം പ്രതിയുമായ ആദർശിന്​ പുറമെ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്​. പ്രതികളുടെ പിതാവ്​ ഉൾപ്പെടെ കൂടുതൽ പേരെ പ്രതിചേർക്കുന്നത് വിശദ അന്വേഷണത്തിന് ശേഷമാകാമെന്ന നിലപാടിലാണ്​ പൊലീസ്. മൃതദേഹം മറവുചെയ്യുന്നതിലടക്കം പങ്കു​െണ്ടന്ന് കരുതുന്ന അഖിലി​​െൻറ പിതാവിനെയും അറസ്​റ്റ്​ ചെയ്യണമെന്ന്​ ആവശ്യമുയർന്നിട്ടുണ്ട്​.

രാഖിയുടെ കഴുത്ത് മുറുക്കിയ കയർ വീട്ടിലു​െണ്ടന്ന് അഖിൽ പറഞ്ഞെങ്കിലും എടുക്കാനായില്ല. രാഖിയുടേതെന്ന് കരുതുന്ന മുടിയിഴകളും രക്തം പുരണ്ട ഇലകളും ​േഫാറൻസിക് സംഘം കണ്ടെടുത്തിട്ടുണ്ട്​. നെയ്യാറ്റിന്‍കര ഡിവൈ.എസ്​.പി അനില്‍കുമാര്‍, വെള്ളറട സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ബിജു, പൂവാര്‍ സി.ഐ രാജീവ്​ എന്നിവരുടെ നേതൃത്വത്തിലെ പൊലീസ്​ സംഘമാണ് കേസ്​ അന്വേഷണം നടത്തുന്നത്.

പ്രതികൾ തുടർച്ചയായി മൊഴി മാറ്റിപ്പറഞ്ഞെന്ന്​ പൊലീസ്​
തിരുവനന്തപുരം: രാഖി കൊലക്കേസില്‍ പരസ്പരം സഹായിക്കാന്‍ പ്രതികള്‍ തുടര്‍ച്ചയായി മൊഴി മാറ്റിപ്പറഞ്ഞെന്ന് പൊലീസ്. നെയ്യാറ്റിന്‍കരനിന്ന് അമ്പൂരിയിലേക്കുള്ള യാത്രാമധ്യേതന്നെ രാഖിയെ പ്രതികള്‍ ഉപദ്രവിച്ചിട്ടുണ്ടെന്നും തെളിവെടുപ്പുകള്‍ക്കുശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂയെന്നുമാണ്​ പൊലീസി​​െൻറ നിഗമനം. നെയ്യാറ്റിൻകരയിൽനിന്ന്​ രാഖിയുമായി അഖില്‍ അമ്പൂരിയിലേക്ക് എത്തുന്നതിനുമുമ്പേ താന്‍ കാറില്‍ കയറിയെന്നായിരുന്നു രാഹുലി​​െൻറ മൊഴി. കാറിലിരുന്ന് രാഖിയുടെ കഴുത്ത്​ ഞെരിച്ചെന്നും രാഹുല്‍ പറഞ്ഞിരുന്നു.

എന്നാല്‍, രാഹുല്‍ കാറിൽ കയറിയത് അമ്പൂരിയിലെ വീടിന്​ മുന്നിലെത്തിയശേഷമാണെന്നാണ് അഖില്‍ നല്‍കിയ മൊഴി. ആദ്യം സീറ്റ്​ ബെല്‍റ്റ് ഉപയോഗിച്ചും പിന്നീട് കയര്‍ ഉപയോഗിച്ചും കഴുത്ത്​ ഞെരിച്ച് മരണം ഉറപ്പാക്കുകയായിരുന്നെന്നും അഖില്‍ പറഞ്ഞു. തെറ്റിധരിപ്പിക്കാനാണ് സഹോദരങ്ങള്‍ വ്യത്യസ്തമൊഴികള്‍ നല്‍കിയതെന്നാണ് പൊലീസി‍​െൻറ അനുമാനം. രാഖിയെ രാഹുല്‍ ഉപദ്രവിച്ചുതുടങ്ങിയത് യാത്രക്കിടെ കാറിൽ െവച്ചാകാമെന്നാണ് പൊലീസ് പറയുന്നത്. വിജനമായ സ്ഥലത്തുകൂടി ചുറ്റിക്കറങ്ങിയാണ് നെയ്യാറ്റിൻകരയിൽനിന്ന് രാഖിയെ അമ്പൂരിയിലെത്തിച്ചത്. ഈ വഴിയുള്ള യാത്ര നേരത്തേ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നാണ് പൊലീസി‍​െൻറ കണക്കുകൂട്ടല്‍.

കൊലക്കുശേഷവും അഖിൽ നാട്ടിലെത്തി
തിരുവനന്തപുരം: രാഖിയെ കൊലപ്പെടുത്തിയശേഷം സ്​ഥലംവിട്ട അഖില്‍ വീണ്ടും നാട്ടിലെത്തിയിരുന്നതായും പൊലീസ്. ഇൗ മാസം 20ന് നാട്ടിലെത്തിയ ഇയാൾ 22നാണത്രെ മടങ്ങിയത്. ഒളിവിൽ പോകുന്നതിന് മുമ്പ് പിതാവിനോട്​ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞിരുന്നതായും അഖിൽ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ജൂൺ 21നായിരുന്നു കൊലപാതകം​. അതിനുശേഷം ഗുരുവായൂരിലേക്ക്​ പ്രതികൾ മുങ്ങി. അതിനുശേഷം ജൂൺ 27ന്​ സൈന്യത്തിലേക്ക്​ അഖിൽ മടങ്ങി. എന്നാൽ, പൊലീസ്​ അന്വേഷണം ശക്തമാകുന്നെന്ന്​ മനസ്സിലാക്കിയാണ്​ അഖിൽ ഇൗമാസം എത്തിയത്​. അതിനുശേഷം മടങ്ങി. പിന്നീട്​ നിരന്തരം വീട്ടുകാരുമായി ബന്ധ​െപ്പട്ടിരുന്നെന്നും പൊലീസ്​ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amboori rakhi murder
News Summary - amboori rakhi murder
Next Story