അമ്പൂരി കൊലപാതകം: രാഖിമോളും അഖിലും വിവാഹിതർ; നിർണായക സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു
text_fieldsതിരുവനന്തപുരം: പൂവാർ സ്വദേശിനി രാഖിമോളെ (30) കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക തെളിവുകൾ ലഭിച്ചു. കേസി ലെ മുഖ്യപ്രതി അഖിൽ യുവതിയെ വിവാഹം ചെയ്തിരുന്നതായും ജൂൺ 21ന് രാഖി മോൾ നെയ്യാറ്റിൻകരയിൽ എത്തിയതായുമുള്ള തെളിവുക ളാണ് ലഭിച്ചത്. മുഖ്യപ്രതി അഖിലിനെ തേടി പൊലീസ് ഡൽഹിയിലേക്ക് തിരിച്ചിരിക്കുകയാണ്.
അഖിൽ രാഖി മോളെ വിവാഹം ചെയ ്തതായി കേസിലെ മറ്റൊരു പ്രതിയായ ആദർശിന്‍റെ റിമാൻഡ് റിപോർട്ടിലാണ് വ്യക്തമാക്കുന്നത്. ഫെബ്രുവരിയിൽ എറണാകുളത്ത െ ഒരു ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഭാര്യാഭര്‍ത്താക്കന്‍മാരായി കഴിയുന്നതിനിടെ അഖിലിന്‍റെ മറ്റൊരു വിവാഹത്തിനുള്ള ശ്രമം രാഖി തടഞ്ഞതാണ് കൊലപാതക കാരണമെന്ന നിഗമനത്തിലാണ് പൊലീസ്. കൊല്ലപ്പെട്ട രാഖിമോളു ടെ മൃതദേഹത്തിന് സമീപത്തുനിന്ന് താലിമാല ലഭിക്കുകയും ചെയ്തിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു
തിരുവനന്തപുരം: അമ്പൂരിയിൽ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ നിര്‍ണായക സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച് ചു. കൊല്ലപ്പെട്ട രാഖി നെയ്യാറ്റിൻകര ബസ്സ്റ്റാൻഡ് പരിസരത്തുകൂടി നടന്നുപോകുന്ന ദൃശ്യങ്ങളാണ് ശേഖരിച്ചത്. എറ ണാകുളത്തേക്കെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ രാഖി സുഹൃത്തായ അഖിലിനെ കാണാൻ എത്തിയതിെൻറ ദൃശ്യങ്ങളാണിതെ ന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇവിടെനിന്നും അഖിൽ രാഖിയെ കൂട്ടിക്കൊണ്ട് പോയെന്നാണ് അന്വേഷണത്തിൽ വ്യക്തമായി ട്ടുള്ളത്.
ദൃശ്യങ്ങളിലുള്ളത് മകൾ രാഖി തന്നെയാണെന്നും ജൂൺ 21ന് രാവിലെ വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ ധരിച്ചി രുന്ന വേഷം തന്നെയാണ് ദൃശ്യങ്ങളിലുള്ളതെന്നും പിതാവും സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളത്ത് കോൾസെൻറർ ജീവനക ്കാരിയായിരുന്ന യുവതി അവിടേക്ക് പോകുന്നെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. തുടർന്ന്, വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് രാഖിയെ കാൺമാനില്ലെന്ന് കാണിച്ച് പിതാവ് പൊലീസിൽ പരാതി നൽകിയത്. പൂവാർ പൊലീസ് നടത്തിയ അന്വേഷണത്തിൽ അമ്പൂരിയിലെ അഖിലിെൻറ വീടിനോട് ചേര്‍ന്ന പറമ്പിൽനിന്ന് ഒരുമാസം പഴക്കമുള്ള മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെടുക്കുകയായിരുന്നു.
ഫോൺ കോളുകൾ പിന്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതും ഒരാൾ അറസ്റ്റിലായതും. കൊലപാതകത്തിന് ശേഷം രാഖിയുടെ സിംകാർഡ് മറ്റൊരു ഫോണിലിട്ട് പ്രതികൾ രാഖി കൊല്ലം സ്വദേശിയായ ഒരു യുവാവിനൊപ്പം പോയെന്ന് വ്യാജസന്ദേശവും നൽകി. ഇൗ ഫോൺ സംബന്ധിച്ച അന്വേഷണവും പൊലീസ് നടത്തി. ഫോൺ വാങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് അന്വേഷിക്കുന്നത് അറിഞ്ഞാണ് മുഖ്യപ്രതിയും സഹോദരനും ഒളിവിൽ പോയതെന്നാണ് പൊലീസ് പറയുന്നത്. ഒരു മൊബൈൽഫോണിെൻറ അവശിഷ്ടങ്ങൾ അഖിലിെൻറ വീടിന് സമീപത്തെ പുരയിടത്തിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.
അഖിലിനെ തേടി പൊലീസ് ഡൽഹിയിലേക്ക് പോയിട്ടുണ്ട്. ജൂൺ 27ന് തിരുവനന്തപുരത്തുനിന്ന് ഡൽഹിക്ക് പോയെന്ന് പറയുന്ന അഖിൽ ആർ. നായർ തിരികെ സൈന്യത്തിൽ ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. സൈനിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടപ്പോൾ അവധി കഴിഞ്ഞു ജോലിയിൽ പ്രവേശിക്കാനായി ഉന്നതാധികാരികളുടെ അടുത്ത് ഇയാൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അറിയിച്ചത്. ലഡാക്കിലെ സൈനിക കേന്ദ്രത്തിൽ നിന്നെന്ന മട്ടിൽ അഖിൽ പിതാവിനോട് ഫോണിൽ സംസാരിച്ചത് പൊലീസ് മുഖവിലക്കെടുത്തിട്ടില്ല.
യുവതിയെ കൊലപ്പെടുത്തിയത് കാറിൽെവച്ചെന്ന് പൊലീസ്
തിരുവനന്തപുരം: അമ്പൂരിയിൽ യുവതിയെ കൊലപ്പെടുത്തിയത് കാറിൽെവച്ച് ഷാളോ കയറോ കഴുത്തിൽ മുറുക്കിയാണെന്ന നിഗമനത്തിൽ പൊലീസ്. മൃതദേഹം മറവുചെയ്യാനുള്ള കുഴി നേരേത്ത തയാറാക്കിയശേഷം രാഖിയെ കാറിൽ കൊണ്ടുവന്ന് സംഭവസ്ഥലത്തിനടുത്തുെവച്ച് കൊലപ്പെടുത്തുകയായിരുെന്നന്നാണ് പൊലീസ് പറയുന്നത്. ഷാളോ കയറോ പോലുള്ള വസ്തുവാണ് കഴുത്തുമുറുക്കാൻ ഉപയോഗിച്ചതെന്നാണ് പോസ്റ്റ്േമാർട്ടം നടത്തിയ ഡോക്ടറിൽനിന്ന് പൊലീസിന് ലഭിച്ച സൂചനയും. ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ കൊലപ്പെടുത്തുേമ്പാൾ കാറിെൻറ എൻജിൻ ഇരപ്പിെച്ചന്നും പൊലീസ് പറഞ്ഞു.
ഒരുമാസം മുമ്പ് കാണാതായ എറണാകുളത്തെ കേബിൾ കമ്പനിയിലെ ജീവനക്കാരി പൂവാർ പുത്തൻകട ജോയിഭവനിൽ രാജെൻറ മകൾ രാഖിമോളുടെ(30) മൃതദേഹം അമ്പൂരി തട്ടാൻമുക്ക് ആദർശ് ഭവനിൽ അഖിൽ ആർ. നായരുടെ(27) വീടിനോട് ചേർന്ന റബർ പുരയിടത്തിലാണ് കഴിഞ്ഞദിവസം കണ്ടെത്തിയത്. അഖിലിെൻറ സുഹൃത്തായ ആദർശിനെ ചോദ്യംചെയ്തതിലൂടെയാണ് ഒരുമാസത്തിന് ശേഷം പൊലീസ് മൃതദേഹം കണ്ടെത്തുന്നത്.
അഖിലിനെയും സഹോദരൻ രാഹുലിനെയുമാണ് പ്രതികളായി പൊലീസ് സംശയിക്കുന്നത്. ഡൽഹിയിൽ സൈനികനായ അഖിൽ കുേറക്കാലമായി രാഖിയുമായി അടുപ്പത്തിലായിരുന്നു. ഇവർ കഴിഞ്ഞ ഏപ്രിലിൽ വിവാഹം കഴിച്ചതായും പൊലീസ് പറയുന്നു. അടുത്തിടെ അഖിലിന് മറ്റൊരു വിവാഹം നിശ്ചയിച്ചു. ഇതറിഞ്ഞ് രാഖി പെൺകുട്ടിയെ കണ്ട് വിവാഹത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നെത്ര. ഇതാണ് കൊലക്ക് കാരണമായി പൊലീസ് പറയുന്നത്.
രാഖിയെ കൊന്നിട്ടില്ലെന്ന് അഖിൽ
തിരുവനന്തപുരം: താൻ രാഖിയെ കൊന്നിട്ടില്ലെന്നും ഒളിവിലല്ലെന്നും കേസിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സൈനികൻ അഖിലിെൻറ വിശദീകരണം. ലഡാക്കിലെ സൈനികകേന്ദ്രത്തിലാണ് ഇപ്പോഴെന്നും അവധി ലഭിച്ചിട്ടുണ്ടെന്നും നാട്ടിലെത്തിയാലുടൻ പൊലീസിന് മുന്നിൽ ഹാജരാകുമെന്നും അഖിൽ പറഞ്ഞു. പിതാവ് മണിയൻ എന്ന രാജപ്പൻനായരോട് ഫോണിൽ സംസാരിക്കുന്നതിനിടെ അവിടെയെത്തിയ മാധ്യമപ്രവർത്തകനോടാണ് അഖിൽ ഇക്കാര്യം സംസാരിച്ചത്.
‘രാഖിയെ ജൂൺ 21ന് കണ്ടിരുന്നു. രാഖി ആവശ്യപ്പെട്ട പ്രകാരം കാറിൽ കയറ്റി ധനുവച്ചപുരത്ത് വിട്ടു. എനിക്ക് 25 വയസ്സായി. രാഖിക്ക് അഞ്ചുവയസ്സ് കൂടുതലുണ്ട്. അവൾ പിന്മാറാതെ എെൻറ പിറകേ നടക്കുകയായിരുന്നു. ഞാൻ കഴിവതും ഒഴിവാക്കാൻ ശ്രമിച്ചു. എനിക്ക് കൊല്ലണമെന്നുണ്ടായിരുന്നെങ്കിൽ ഇതിനുമുേമ്പ കഴിയുമായിരുന്നു. അവളെ കൊന്നിട്ട് പ്രതിയായി ജോലിയും നഷ്ടപ്പെട്ട് ജയിലിൽകിടക്കേണ്ട ആവശ്യം തനിക്കില്ല. താൻ 27ന് വൈകീട്ട് ഏഴിന് രാജധാനി എക്സ്പ്രസിൽ യാത്രതിരിച്ച് ഡൽഹിയിലെത്തി 29ന് യൂനിറ്റിൽ റിപ്പോർട്ട് ചെയ്തെന്നുമാണ് അഖിൽ വിശദീകരിച്ചത്.
അഖിലിെൻറ സഹോദരൻ പിടിയില്‍
വെള്ളറട (തിരുവനന്തപുരം): പൂവാർ പുത്തന്‍കട സ്വദേശിനി രാഖിയെ കൊന്ന് ഉപ്പിട്ട് കുഴിച്ചുമൂടിയ സംഭവത്തില്‍ ഒരു പ്രതി കൂടി പിടിയിൽ. മുഖ്യപ്രതിയായ സൈനികന് അഖിലിെൻറ സഹോദരൻ രാഹുല്‍ നായര്‍ (27) ആണ് പിടിയിലായത്. സജീവ ആർ.എസ്.എസ് പ്രവര്‍ത്തകനാണ് രാഹുല്‍ നായര്‍. മൃതദേഹം ഉപ്പിലിട്ടു കുഴിച്ചിടുന്നതിനും ഇയാള്‍ നേരിട്ട് ഇടപെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രാവിലെ രാഹുലിെൻറ പിതാവാണ് മകൻ കേസന്വേഷിക്കുന്ന ഡിവൈ.എസ്.പി മുമ്പാകെ കീഴടങ്ങിയെന്ന വെളിപ്പെടുത്തൽ ആദ്യം നടത്തിയത്. എന്നാൽ, പൊലീസ് ഇത് സ്ഥിരീകരിക്കാൻ ആദ്യം തയാറായില്ല. കേസന്വേഷണം വഴിതിരിച്ചുവിടാനുള്ള നീക്കമാണിതെന്നായിരുന്നു പൊലീസിെൻറ പ്രതികരണം. എന്നാൽ, വൈകീേട്ടാടെ ഇയാൾ കീഴടങ്ങിയെന്ന് പൊലീസ് സമ്മതിക്കുകയായിരുന്നു. തുടർന്നാണ്, അറസ്റ്റ് രേഖപ്പെടുത്തിയത്. അഖിലിെൻറ കാമുകിയായിരുന്ന രാഖിയെ ഒഴിവാക്കി പുതിയ വിവാഹത്തിനുള്ള നീക്കം തടഞ്ഞതാണ് കൊലപ്പെടുത്താന്‍ കാരണം. മറ്റൊരു പ്രതിയായ ആദര്‍ശിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
അതിനിടെ ആര്.എസ്.എസ് പ്രവര്‍ത്തകരായ പ്രതികളെ രക്ഷിക്കാൻ അന്വേഷണം വഴിതെറ്റിക്കാന്‍ ഗൂഢശ്രമം നടക്കുന്നതായ ആരോപണവും ശക്തമാണ്. ലഡാക്കിലെ സൈനികത്താവളത്തില്നിന്ന് നാട്ടിലെത്തി താന്‍ നിരപരാധിയാണെന്ന വിവരം പൊലീസിനെ ധരിപ്പിക്കുമെന്ന് ചിലരെ അഖിൽ ഫോണ്‍ വിളിച്ചുപറഞ്ഞതായുള്ള പ്രചാരണവും നടക്കുന്നുണ്ട്. മുന്‍കൂട്ടി തയാറാക്കിയ പദ്ധതി പ്രകാരം അഖിലേഷ് രാഖിയെ വിളിച്ചുവരുത്തി നിർമാണത്തിരിക്കുന്ന വീട്ടിൽ െവച്ച് കൊലപ്പെടുത്തിയതായി അറസ്റ്റിലായ സഹായി ആദര്‍ശ് പൊലീസിനോട് സമ്മതിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
