അടച്ചുറപ്പുള്ള വീടില്ല; സ്വത്തുണ്ടായിട്ടും ഉറക്കമില്ലാതെ അംബിക
text_fieldsവെള്ളിമാട്കുന്ന്: അടച്ചുറപ്പുള്ള മുറിയില്ലാത്തതിനാൽ അംബിക ശരിക്ക് ഉറങ്ങിയിട്ട് മാസങ്ങളായി. പ്രായപൂർത്തിയായ മകളോട് വാതിൽ കുറ്റിയിട്ട് കിടന്നോ എന്ന് പറയാനായാൽ സമാധാനമായിരുന്നു -നാലു കോടിയിലധികം രൂപയുടെ സ്വത്തുണ്ടായിട്ടും ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ വീടിെൻറ ഒറ്റമുറിയിൽ നാലുപേർ വർഷങ്ങളായി കഴിഞ്ഞതിെൻറ വേദനകളാണ് വെള്ളിമാട്കുന്ന് തച്ചാമ്പള്ളിത്താഴം സോമക്കുറുപ്പിെൻറ ഭാര്യ അംബികയുടെ വാക്കുകളിൽ പ്രകടമാവുന്നത്.
പ്രദേശത്തെ പേരുകേട്ട ജന്മികുടുംബത്തിൽപെട്ട ആളാണ് സോമക്കുറുപ്പ്. വിവിധ ഭാഗങ്ങളിലായി വീതംവെച്ചുകിട്ടിയ 90 സെേൻറാളം സ്ഥലം ബൈപാസ് ഉൾപ്പെടെ കണ്ണായ ഇടങ്ങളിലുണ്ടെന്ന് ഇവർ പറയുന്നു.
ഭിന്നശേഷി ഉള്ളതിനാൽ മറ്റുള്ളവർ സ്വത്തുക്കൾ ൈകവശപ്പെടുത്താതിരിക്കാൻ സോമക്കുറുപ്പിനു നൽകിയ സ്വത്തിെൻറ രേഖകളിൽ ബുദ്ധിമാന്ദ്യം എന്ന് രക്ഷിതാക്കൾ എഴുതിവെച്ചതിനാൽ ഇൗ സ്ഥലം വിൽക്കാനോ ൈകമാറാനോ കഴിയുന്നില്ല. ആദ്യ ഭാര്യ വർഷങ്ങൾക്കുമുമ്പ് മരിച്ചു. അതിലുള്ള ഭിന്നശേഷിക്കാരിയായ മകൾ വിദ്യാപതിക്ക് 34 വയസ്സായി. അഞ്ചുവർഷം മുമ്പ് വിവാഹം കഴിഞ്ഞെങ്കിലും നാലുമാസം കഴിഞ്ഞതോടെ ചില കാരണങ്ങളാൽ തിരിച്ചുപോന്നു. അമ്മയുടെ വിഹിതമായ 32 സെൻറ് സ്ഥലം വിദ്യാപതിയുടെ പേരിലുണ്ടെങ്കിലും ആധാരം അമ്മാവൻ കൈവശപ്പെടുത്തിയിരിക്കുകയാണെന്നും അംബിക പറയുന്നു.
രണ്ടാം ഭാര്യയായ അംബികയിലുള്ള 18 വയസ്സായ മകൻ വിഷ്ണുവും ഭിന്നശേഷിക്കാരനാണ്. കോഴിയെയും താറാവിനെയും വളർത്തിയും പാൽ വിറ്റുമാണ് ഇവർ ജീവിക്കുന്നത്. കിണറ്റിലെ വെള്ളം മലിനമായതിനാൽ കുടിക്കാനും കഴിയില്ല. വീടിെൻറ ഒാടുകളെല്ലാം പൊട്ടി വെള്ളവും വെളിച്ചവും അകത്തുകയറും. പട്ടികകൾ ദ്രവിച്ച് ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്നു വീട്. ലോക്ഡൗണിനെ തുടർന്ന് ബീറ്റിെൻറ ഭാഗമായി വെള്ളിമാട്കുന്ന് ഫയർ യൂനിറ്റിലെ ഷിജിലും സംഘവും വീട്ടിൽ എത്തിയപ്പോഴാണ് കുടുംബത്തിെൻറ നരകജീവിതം പുറത്തായത്.
ഫയർ യൂനിറ്റിലെ മുപ്പതോളം േപർ എത്തി ഒാടുകൾ ഇറക്കി അറ്റകുറ്റപ്പണി നടത്തി താമസയോഗ്യമാക്കിയെങ്കിലും മക്കൾക്ക് വാതിലടച്ച് വേറെ കിടക്കാനുള്ള മുറിയാണ് ഇവർക്ക് വേണ്ടത്. അതിനുശേഷമേ അമ്പതുകാരിയായ അംബികക്ക് സമാധാനത്തോടെ കിടന്നുറങ്ങാൻ സാധിക്കുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
