അംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയുടെ മാനദണ്ഡം പരിഷ്കരിച്ച് ഉത്തരവ്
text_fieldsHeading
Content Area
തിരുവനന്തപുരം: ആദിവാസി മേഖലയിൽ നടപ്പാക്കുന്ന അംബേദ്കർ സെറ്റിൽമന്റെ് പദ്ധതിയുടെ മാനദണ്ഡം പരിഷ്കരിച്ച് പട്ടികവർഗ വകുപ്പിന്റെ ഉത്തരവ്. ഒരു അസംബ്ലി നിയോജക മണ്ഡലത്തിൽ സാമ്പത്തിക വർഷം പരമാവധി രണ്ട് സെറ്റിൽമെന്റുകൾവരെ പദ്ധതിയിൽ ഉൾപ്പെടുത്താം. ഓരോ സെറ്റിൽമെന്റുകൾക്കും അനുവദിക്കുന്ന പരമാവധി തുക ഒരു കോടി രൂപയാണ്.
മണ്ഡലങ്ങളിൽ ഭൂരിഭാഗം പട്ടികവർഗ കുടുംബങ്ങൾ അധിവസിക്കുന്നതും ടി.എസ്.പി (ട്രൈബൽ ഉപ പദ്ധതി) മാനദണ്ഡപ്രകാരം ഫീസിബിലിറ്റിയുള്ളതുമായ സെറ്റിൽമെന്റുകളുടെ പട്ടിക ഐ.ടി.ഡി.പി ഓഫിസർ തയാറാക്കി എം.എൽ.എ.ക്ക് നൽകണം. ആ പട്ടികയിൽ നിന്നും എം.എൽ.എ.മാർ ശിപാർശ ചെയ്യുന്ന സെറ്റിൽ മെന്റുകളുടെ മുൻഗണനാക്രമത്തിലുള്ള പട്ടിക അംഗീകാരത്തിനായി പട്ടികവർഗ ഡയറക്ടർക്ക് സമർപ്പിക്കും. ഡയറക്ടർ വകുപ്പ് തലത്തിൽ തന്നെ നടപടി സ്വീകരിച്ച് പട്ടിക സർക്കാരിന് സമർപ്പിക്കും.

നിർവഹണ ഏജൻസികളെ തിരഞ്ഞെടുപ്പുന്നതും പട്ടികവർഗ ഡയറക്ടർ ആണ്. പദ്ധതിയുമായി ബന്ധപ്പെട്ട് യോഗങ്ങളിൽ ഏജൻസി പ്രതിനിധികൾ പങ്കെടുക്കുകയും റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്യണം. സെറ്റിൽമെ ന്റ് തലത്തിൽ മോണിറ്ററിങ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കണം.
പദ്ധതിയുടെ ധാരണാ പത്രം ഒപ്പിട്ടശേഷം ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കണം. മോണിറ്റിങ് കമ്മിറ്റിയുടെ ചെർമാൻ എം.എൽ.എയും കൺവീനർ ട്രൈബൽ ഓഫിസറുമാണ്. സെറ്റിൽമെ ന്റുമായി ബന്ധപ്പെട്ട പഞ്ചായത്ത് അധ്യക്ഷൻ, ഊരു മൂപ്പൻ, ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് കൗൺസിലർ, സെറ്റിൽമെ ന്റ് പ്രതിനിധകൾ (നാല് പുരുഷൻ, രണ്ട് വനിത), ഏജൻസി പ്രതിനിധി, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ എന്നിവർ അംഗങ്ങളായിരിക്കും. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് മോണിറ്ററിങ് നടത്തണമെന്നാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

