അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി
text_fieldsഅമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ പതക്കം കാണാതായി. തിരുവാഭരണങ്ങളിലെ രണ്ടാം തരം മാലയും നവരത്നങ്ങൾ പതിച്ച പതക്കവുമാണ് നഷ്ടപ്പെട്ടത്.
സ്വര്‍ണപതക്കം കാണാനില്ലെന്ന വിവരം ദേവസ്വം കമീഷണര്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഇത് സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമില്‍ ഒരുപക്ഷേ ഇതുണ്ടായേക്കാമെന്ന സംശയവും അധികൃതര്‍ പറയുന്നുണ്ട്.
കഴിഞ്ഞ വിഷു ആഘോഷ സമയത്ത് തിരുവാഭരണം പുറത്തെടുത്ത് തിരിച്ച് വെക്കുന്ന സമയത്താണ് തിരുവാഭരണത്തിലെ ഒരു ഭാഗം കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. വിഷു ദിനത്തിൽ തിരുവാഭരണങ്ങൾ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മേൽശാന്തിയെ ഏൽപ്പിച്ചിരുന്നു. നവരത്നങ്ങൾ പതിച്ച മുഖം, മാറ്, മാല എന്നിവയാണ് മേൽശാന്തിയെ ഏൽപ്പിച്ചത്. പിന്നീട് ആഭരണങ്ങൾ തിരികെ ഏൽപ്പിച്ചപ്പോഴാണ് പതക്കം നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
