അമ്പലമുക്ക് വിനിത കൊലക്കേസ്; പൊലീസ് ഹാജരാക്കിയ ദൃശ്യങ്ങളില്‍ ഉളളത് താന്‍ തന്നെയെന്ന് പ്രതി
text_fieldsതിരുവനന്തപുരം : അമ്പലമുക്ക് വിനിത കൊലക്കേസിന്റെ ഭാഗമായി പൊലീസ് കോടതിയില്‍ ഹാജരാക്കിയ സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണുന്ന ചിത്രം തന്റെ തന്നെയെന്ന് സമ്മതിച്ച് കേസിലെ പ്രതിയും കന്യാകുമാരി തോവാള വെളളമഠം രാജീവ് നഗര്‍ സ്വദേശിയുമായ രാജേന്ദ്രന്‍.
സാക്ഷി വിസ്താരം പൂര്‍ത്തിയായ കേസില്‍ ഇതുവരെയുളള സാക്ഷി മൊഴികളെയും തെളിവുകളെയും അടിസ്ഥാനമാക്കി കോടതി നേരിട്ട് പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് പ്രതി ഇക്കാര്യം സമ്മതിച്ചത്. ഏവാം അഢീഷണല്‍ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹനാണ് കേസ് പരിഗണിച്ചത്. തമിഴ് നാട്ടില്‍ നിലവില്‍ വിചാരണ നടക്കുന്ന രണ്ട് കൊലക്കേസുകളില്‍ താന്‍ പ്രതിയാണെന്നും രാജേന്ദ്രന്‍ സമ്മതിച്ചിരിക്കയാണ്. കന്യാകുമാരി സ്വദേശിയായ താന്‍ ഹോട്ടല്‍ ജോലിക്കായാണ് തിരുവനന്തപുരത്ത് എത്തിയതെന്ന കാര്യവും കോടതിയില്‍ സമ്മതിച്ചു.
ഉന്നത ബിരുദധാരിയായ പ്രതി ഓണ്‍ലൈന്‍ സ്റ്റോക്ക് മാര്‍ക്കറ്റിംഗിനുളള പണത്തിനാണ് പലപ്പോഴും കൊലപാതകങ്ങള്‍ ചെയ്തിരുന്നത്. പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പ്പന ശാലയിലെ ജീവനക്കാരിയും നെടുമങ്ങാട് കരിപ്പൂര്‍ ചരുവളളിക്കോണം സ്വദേശിനിയുമായ വിനീതയെ കൊലപ്പെടുത്തിയ പ്രതി വിനീതയുടെ സ്വര്‍ണ്ണമാല കവര്‍ന്നിരുന്നു. ഇത് പിന്നീട് കാവല്‍ കിണറിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.
സ്വനപേടകത്തില്‍ കത്തി കൊണ്ട് ആഴത്തില്‍ മുറിവുണ്ടാക്കി ഇരക്ക് ഒന്ന് ഒച്ച വയ്ക്കാന്‍ പോലും കഴിയാത്ത വിധമാണ് പ്രതി കൊലപാതകങ്ങള്‍ ചെയ്തിരുന്നത്. വിനീത കൊല്ലപ്പെടുന്നതിന് മുന്‍പ് വെളളമഠം സ്വദേശിയും കസ്റ്റംസ് ഉദ്യോഗസ്ഥനുമായ സുബ്ബയ്യന്‍, ഭാര്യ വാസന്തി, 13 കാരി മകള്‍ അഭിശ്രീ എന്നിവരെയും സമാനരീതിയില്‍ കൊലപ്പെടുത്തി സ്വര്‍ണവും പണവും പ്രതി കവര്‍ന്നിരുന്നു. ഈ കേസുകളിലും പ്രതിയാണെന്ന കാര്യമാണ് പ്രതി ഇപ്പോള്‍ കോടതിയില്‍ സമ്മതിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

