‘അമ്പാടിമുക്ക് സഖാക്കൾ’ പേജിന്റെ അഡ്മിൻ പി. ജയരാജന്റെ വിശ്വസ്തൻ
text_fieldsകണ്ണൂർ: വിവാദ കാഫിർ സ്ക്രീൻഷോട്ട് ഷെയർ ചെയ്ത ‘അമ്പാടിമുക്ക് സഖാക്കൾ’ ഫേസ്ബുക്ക് പേജിന്റെ അഡ്മിൻ കെ.കെ. മനീഷ് സി.പി.എം സംസ്ഥാന സമിതി അംഗം പി. ജയരാജന്റെ വിശ്വസ്തൻ. പി. ജയരാജൻ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയായിരിക്കെ അഞ്ചുവർഷം അദ്ദേഹത്തിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്തത് മനീഷായിരുന്നു.
അമ്പാടിമുക്ക് പേജിൽ കാഫിർ സ്ക്രീൻഷോട്ട് ഷെയർ ചെയ്തത് ഇദ്ദേഹമാണെന്ന് പൊലീസ് ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. റെഡ് ബറ്റാലിയൻ വാട്സ്ആപ് ഗ്രൂപ്പിൽനിന്ന് ലഭിച്ച സ്ക്രീൻഷോട്ടാണ് ഷെയർ ചെയ്തതെന്നും മിനിറ്റുകൾക്കകം പോസ്റ്റ് പിൻവലിച്ചതായും മനീഷ് പൊലീസിന് നൽകിയ മൊഴിയിലുണ്ട്.
നിലവിൽ ഡി.വൈ.എഫ്.ഐ മയ്യിൽ ബ്ലോക്ക് കമ്മിറ്റി അംഗവും മയ്യിൽ സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനുമാണ് മനീഷ്. കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചത് താൻ അല്ലെന്നും വാട്സ്ആപ് ഗ്രൂപ്പിൽനിന്ന് കിട്ടിയത് ഷെയർ ചെയ്യുക മാത്രമായിരുന്നെന്നും മനീഷ് പ്രതികരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

